ഹരിത കര്‍മ്മ സേനയെ ശക്തിപ്പെടുത്താന്‍ ശുചിത്വ സമിതി; മാലിന്യമുക്തമാക്കാന്‍ പരാതികള്‍ 8547931565 നമ്പര്‍ വാട്‌സ്ആപ്പിലൂടെ അറിയിക്കാം
കാസര്‍കോട്: (www.kasargodvartha.com 05.02.2019) ജില്ലയിലെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ജൈവ-അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരണ കേന്ദ്രങ്ങളിലേക്കയക്കുന്നതിന് ഹരിതകര്‍മ്മ സേനയെ ശക്തിപ്പെടുത്താന്‍ ജില്ലാ ശുചിത്വ സമിതി യോഗം തീരുമാനിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു വിലയിരുത്തി.
മാലിന്യ സംസ്‌കരണത്തിനായുള്ള നടപടികള്‍ കാര്യക്ഷമമല്ലെന്ന ആക്ഷേപം പരിശോധിക്കണമെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ പ്രായോഗിക പദ്ധതി നടപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. കാസര്‍കോട് മത്സ്യ മാര്‍ക്കറ്റില്‍ ശൗചാലയം നിര്‍മ്മിക്കാന്‍ നഗരസഭയോട് കളക്ടര്‍ ഉത്തരവിട്ടു. പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരുടെ ഫോട്ടോ അടക്കമുള്ള വിവരം നല്‍കുന്നവര്‍ക്ക് കുറ്റക്കാരില്‍ നിന്നും ഈടാക്കുന്ന പിഴ സംഖ്യ പ്രതിഫലമായി നല്‍കണമെന്ന് കളക്ടര്‍ സമിതിയോട് നിര്‍ദ്ദേശിച്ചു. ശുചിത്വസമിതിയുടെ പ്രവര്‍ത്തനങ്ങളിലെ ആസൂത്രണ പിഴവുകള്‍ അടിയന്തിരമായി പരിഹരിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.
ജില്ലയെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുന്നതിന് കഴിഞ്ഞ ഒക്ടോബറില്‍ നിലവില്‍ വന്ന 8547931565 വാട്ട്സ് ആപ്പ് നമ്പറിലൂടെ ഇതുവരെ 59 പരാതികള്‍ ലഭിച്ചു. ഇതില്‍ 28 പരാതികളില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന പരിഹാരം കാണുകയും മറ്റുള്ളവയില്‍ തുടര്‍നടപടി സ്വീകരിച്ചു വരുന്നുണ്ടെന്നും ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സി രാധാകൃഷ്ണന്‍ അറിയിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി എന്‍ സുബ്രഹ്മണ്യന്‍, ശുചിത്വ സമിതി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, waste, waste dump, District Suchitwa Mission's new project for make waste free
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment