ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ 7 നില കെട്ടിടത്തില്‍ നിന്നും വീണ് മലയാളി യുവാവ് മരിച്ചു

ഷാര്‍ജ: (www.kvartha.com 08.02.2019) ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ ഏഴുനില കെട്ടിടത്തില്‍ നിന്നും വീണ് മലയാളി യുവാവ് മരിച്ചു. മെയിന്റനന്‍സ് കമ്പനി ജീവനക്കാരനായ ആലപ്പുഴ, ആറാട്ടുപുഴ സ്വദേശി ഗോപകുമാര്‍(32) ആണ് മരിച്ചത്.

അല്‍ മജര്‍റ ഏരിയയിലെ ഖാന്‍സാഹിബ് കെട്ടിടത്തിലാണ് സംഭവം. കെട്ടിടത്തില്‍ നിന്നും താഴെ വീണ ഉടന്‍ തന്നെ മരണം സംഭവിച്ചു. ഏഴാം നിലയില്‍ കെട്ടിട കാവല്‍ക്കാരനോടൊപ്പമായിരുന്നു ഗോപകുമാര്‍ താമസിച്ചിരുന്നത്. വിവരം ലഭിച്ചതനുസരിച്ച് പോലീസ് സംഭവ സ്ഥലത്തെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹമാണ് കാണാന്‍ കഴിഞ്ഞത്.

Malayali man dies in Sharjah, Sharjah, News, Malayalees, Youth, Flat, Dead, Dead Body, Police, Custody, Gulf, World

ഫോറന്‍സിക് റിപോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂ. സംഭവത്തില്‍ കെട്ടിട കാവല്‍ക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗോപകുമാറിന് ഭാര്യയും മൂന്നു വയസുള്ള മകളുമുണ്ട്.


Keywords: Malayali man dies in Sharjah, Sharjah, News, Malayalees, Youth, Flat, Dead, Dead Body, Police, Custody, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?