യുപി: 73+1- അമിത് ഷായുടെ അതിമോഹം ; വിജയമുറപ്പിച്ച് എസ്പി, ബിഎസ്പി
ന്യൂഡെല്‍ഹി: (www.kvartha.com 25.02.2019) ലോക്‌സഭയില്‍ പ്രതിപക്ഷനിരയിലാണ് ഇരിക്കുന്നതെങ്കിലും നരേന്ദ്ര മോഡി ഒരിക്കല്‍ കൂടി പ്രധാനമന്ത്രിയായിക്കാണണമെന്ന ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ച മുലായം സിഗിന്റെ പ്രസ്താവന ഏവരേയും ഞെട്ടിച്ചിരുന്നു. യുപി രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകളും ഉള്‍ക്കിടിലങ്ങളും മുലായത്തിന്റെ ഈ വാക്കുകളില്‍ പ്രകടമാണ്. ഈ പ്രസ്താവനയ്ക്ക് രണ്ട് അര്‍ത്ഥങ്ങളാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്നത്.
മകന്‍ അഖിലേഷ് യാദവിന്റെ രാഷ്ട്രീയത്തിനു തന്റെ പിന്തുണയില്ലെന്നാണ് ആ പ്രസ്താവനയുടെ ഒരര്‍ഥം. എസ്പി - ബിഎസ്പി കൂട്ടുകെട്ടിനു മേല്‍ ബിജെപി വിജയം നേടണമെന്ന് ആഗ്രഹിക്കുന്നുവെന്നതാണ് രണ്ടാമത്തേത്. വ്യക്തിപരമായ ഈ മോഹത്തിനു മൂന്നാമതൊരു ന്യൂനപക്ഷ രാഷ്ട്രീയമാനം കൂടിയുണ്ട്. തെരഞ്ഞെടുപ്പു പൂര്‍വ യുദ്ധത്തില്‍ തല്‍ക്കാലം മൂന്നാമതു നില്‍ക്കുന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷയും അതിലാണ്.
80 എംപിമാരെ തെരഞ്ഞെടുക്കുന്ന യുപിയിലെ ലാഭനഷ്ടങ്ങള്‍ ബിജെപിക്ക് അതിനിര്‍ണായകമാണ്. കഴിഞ്ഞ വട്ടം 71 സീറ്റുകളാണ് ബിജെപി തനിച്ചു നേടിയത്. സഖ്യകക്ഷിയായ അപ്നാ ദളിനു കിട്ടിയതു വെറും രണ്ട് സീറ്റാണ് . മോഡി തരംഗത്തില്‍ പ്രാദേശിക വമ്പന്മാരായ എസ്പി അഞ്ച് സീറ്റ് മാത്രം ലഭിച്ച് തൃപ്തി അടഞ്ഞു. 19.62% വോട്ടു നേടിയിട്ടും ബിഎസ്പിക്ക് ഒരു സീറ്റു പോലും കിട്ടിയില്ല. കോണ്‍ഗ്രസ് ആകട്ടെ പരമ്പരാഗത മണ്ഡലങ്ങളായ അമേഠിയും റായ് ബറേലിയും കൊണ്ടു തൃപ്തിപ്പെട്ടു.
കഴിഞ്ഞ തവണ ബിജെപിയുടേതു മോഡി തരംഗത്തിലേറിയുള്ള അപൂര്‍വ വിജയമായിരുന്നു. ഇത്തവണ 73+1 എന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറയുന്നത് അണികളുടെ ആത്മവിശ്വാസം നിലനിര്‍ത്താനുള്ള ഭംഗിവാക്കാണ്. നഷ്ടക്കണക്കു പരമാവധി കുറയ്ക്കുന്നതായിരിക്കും ഇത്തവണത്തെ വിജയം. യുപിയില്‍ മറ്റാരെക്കാളും മുന്‍പു മോഡിയും അമിത് ഷായും തിരക്കിട്ട പ്രചാരണമാരംഭിച്ചിരിക്കുന്നതും അതുകൊണ്ടാണ്.
എസ്പിക്ക് 22.18% വോട്ടാണു കഴിഞ്ഞ തവണ കിട്ടിയത്. ബിഎസ്പിക്ക് 19.62%. ആര്‍എല്‍ഡിയുടെ എളിയ പങ്കു (0.85%) കൂടി ചേരുമ്പോള്‍ അതു കഴിഞ്ഞ തവണ ബിജെപി നേടിയ വോട്ടു ശതമാനത്തിനൊപ്പമാണ്. 42.32%. എന്നാല്‍, സംഘശക്തി നേടാനിടയുള്ള സീറ്റുകളുടെ കണക്കെടുപ്പില്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം ഏറെ മുന്നിലാണ്. 50-55 സീറ്റുകള്‍ സഖ്യം കയ്യടക്കിയേക്കുമെന്നാണു പ്രവചനങ്ങള്‍.
കഴിഞ്ഞ തവണ ബിജെപി വിജയകരമായി പ്രയോഗിച്ച ജാതി, ഉപജാതി രാഷ്ട്രീയം മുന്നില്‍ കണ്ടാണു സഖ്യത്തിന്റെ ചുവടുകള്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗോരഖ്പുരിലും ഫുല്‍പുര്‍, കയ്‌റാന മണ്ഡലങ്ങളിലും വിജയിച്ച പരീക്ഷണം ഇനി പരാജയപ്പെട്ടാലാണ് അദ്ഭുതം. എസ്പിയുടെ മുസ്ലിം, യാദവ് വോട്ട് ബാങ്കും ബിഎസ്പിയുടെ ദളിത്, പിന്നോക്ക വോട്ട് ബാങ്കും ആര്‍എല്‍ഡിയുടെ ജാട്ട് മേമ്പൊടിയും സഖ്യത്തിന് ഇതിനകം അജയ്യ പരിവേഷം നല്‍കിക്കഴിഞ്ഞു.
ഇതിനിടെയാണ്, മുലായം സിങ്ങിന്റെ മോഡി സ്തുതി അവര്‍ക്കു മുന്നില്‍ അവസരങ്ങളുടെ വാതില്‍ വീണ്ടും തുറക്കുന്നത്. 2009ല്‍ ബിജെപിയെ തടയാന്‍ സംഘടിതമായി കോണ്‍ഗ്രസിനൊപ്പം നിന്ന ന്യൂനപക്ഷത്തിന്റെ വകയായിരുന്നു അവര്‍ക്കു ലഭിച്ച 21 സീറ്റ്. കേന്ദ്രത്തില്‍ ഒരിക്കല്‍ കൂടി അധികാരത്തിലെത്താന്‍ യുപിഎയെ സഹായിച്ചതും അതാണ്. മുലായം മോഡിക്കു നല്‍കുന്ന പിന്തുണ, എസ്പിയുടെ ന്യൂനപക്ഷ വോട്ട് ബാങ്കിനു മുന്നില്‍ ചോദ്യങ്ങളുയര്‍ത്തുന്നു.
50-55 സീറ്റു നേടി ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ശക്തമായ കുറുമുന്നണിയാകുന്നതില്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യവും 10-12 സീറ്റു നേടി പ്രസക്തി നിലനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസും വിജയിച്ചാല്‍ ബിജെപി തീര്‍ത്തും മെലിയും. അമിത് ഷാ നേതൃത്വം നല്‍കുന്ന ശക്തമായ പാര്‍ട്ടി യന്ത്രം യുപിയിലെ ഓരോ ഇടവഴിയിലും നിരന്തരം സഞ്ചരിക്കുന്നത് അതിനു തടയിടാനാണ്. വ്യക്തിപ്രഭാവം അവസാനിച്ചിട്ടില്ലെന്നു വ്യക്തമായ സൂചന നല്‍കി മോഡി ജനക്കൂട്ടങ്ങളെ ആകര്‍ഷിക്കുന്നതും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Political angle general election Loksabha polls 2019 up, New Delhi, Lok Sabha, Election, Politics, Congress, National.

Powered by Info News For You

Comments
Post a Comment