ഫ് ളാറ്റിനുള്ളില്‍ അഴുകിദ്രവിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി; ബ്ലാങ്കറ്റുകളും തുണിയുമുപയോഗിച്ചു വരിഞ്ഞു കെട്ടി മരപ്പെട്ടിയില്‍ ഉപേക്ഷിച്ച മൃതദേഹത്തിന് 6 മാസം പഴക്കം, സ്ത്രീയുടേതെന്ന് സംശയം

ഭോപ്പാല്‍: (www.kvartha.com 05.02.2019) ഫ് ളാറ്റിനുള്ളില്‍ അഴുകിദ്രവിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. ഭോപ്പാലിലെ വിദ്യാനഗര്‍ ഏരിയയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണു മൃതദേഹം കണ്ടെത്തിയത്. ബ്ലാങ്കറ്റുകളും തുണിയുമുപയോഗിച്ചു ശക്തമായി വരിഞ്ഞു കെട്ടി മരപ്പെട്ടിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

മൃതദേഹത്തിന്റെ അവസ്ഥ കണക്കിലെടുക്കുമ്പോള്‍ ഏകദേശം ആറുമാസങ്ങള്‍ക്കു മുന്‍പു മരണം നടന്നിരിക്കാമെന്നാണു നിഗമനം. മാസങ്ങളായി ഈ ഫ് ളാറ്റ് അടഞ്ഞുകിടക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമെ മരിച്ചതു സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാന്‍ സാധിക്കൂ. മരണകാരണവും വ്യക്തമായിട്ടില്ല.

Bhopal: Mummified body found in box in flat locked for months, Bhoppal, News, Dead Body, Woman, Son, Missing, Police, Probe, Flat, National.

എന്നാല്‍ മധ്യപ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ ഉദ്യോഗസ്ഥയായിരുന്ന വിമല ശ്രീവാസ്തവ (60)യുടേതാണോ മൃതദേഹമെന്നു സംശയിക്കുന്നുണ്ട്. മകന്‍ അമിത്തിനൊപ്പം ഇവരാണ് ഇവിടെ കഴിഞ്ഞിരുന്നത്. ആറു മാസം മുന്‍പ് ഇവരെ കാണാതായിരുന്നു. പോലീസ് അമിത്തിനുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി.

32കാരനായ അമിത് അവിവാഹിതനും തൊഴില്‍രഹിതനുമായിരുന്നു. അയല്‍ക്കാരുമായി അധികം സമ്പര്‍ക്കവും ഉണ്ടായിരുന്നില്ല. മുറി അടച്ചാണ് അമ്മയും മകനും കഴിഞ്ഞിരുന്നതെന്നും അയല്‍വാസികള്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി ഇരുവരും അപ്രത്യക്ഷരാണെന്നും ഇവര്‍ പറയുന്നു. മകനുവേണ്ടിയാണ് വിമല വാസ്ത ഫ് ളാറ്റ് വാങ്ങിയത്. 

എട്ടു മാസങ്ങള്‍ക്കു മുന്‍പ് ഈ ഫ് ളാറ്റ് വിറ്റുപോയിരുന്നു. എന്നാല്‍ താക്കോല്‍ ലഭിക്കാത്തതിനാല്‍ വാങ്ങിയ ആള്‍ക്ക് ഫ് ളാറ്റിനുള്ളില്‍ പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല. ഞായറാഴ്ച ഇയാള്‍ ഫ് ളാറ്റ് വൃത്തിയാക്കാനായി എത്തിയപ്പോഴാണു മൃതദേഹം കണ്ടത്.


Keywords: Bhopal: Mummified body found in box in flat locked for months, Bhoppal, News, Dead Body, Woman, Son, Missing, Police, Probe, Flat, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?