കല്യോട്ടെ ഇരട്ടക്കൊലപാതകം; പിന്നില്‍ ക്വട്ടേഷന്‍ സംഘമല്ലെന്നും കഞ്ചാവ് ലഹരിയില്‍ താന്‍ തന്നെ ചെയ്തതാണെന്നും അറസ്റ്റിലായ പീതാംബരന്റെ മൊഴി; മൊഴിയില്‍ ഉറച്ച് കസ്റ്റഡിയിലുള്ള 6പേരും

കാസര്‍കോട്: (www.kvartha.com 20.02.2019) പെരിയ കല്യോട്ടയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസുകാരെ കൊലപ്പെടുത്തിയതിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമല്ലെന്നു മൊഴി. കൊല നടത്തിയത് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനും കസ്റ്റഡിയിലുള്ള മറ്റു രണ്ടുപേരും ചേര്‍ന്നാണെന്നാണു പോലീസിന് നല്‍കിയ മൊഴി. പീതാംബരനും കസ്റ്റഡിയിലുള്ള ആറുപേരും മൊഴിയിലുറച്ചു നില്‍ക്കുകയാണ്. അതേസമയം, മൊഴി പൂര്‍ണമായും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ചോദ്യംചെയ്യല്‍ ബുധനാഴ്ചയും തുടരും.

പെരിയയില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയത് താന്‍ തന്നെയെന്നാണ് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരന്‍ പോലീസിന് നല്‍കിയ മൊഴി. കഞ്ചാവിന്റെ ലഹരിയിലാണ് കൃത്യം ചെയ്തതെന്നും, മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. കസ്റ്റഡിയിലുള്ള ആറുപേരും കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തിട്ടുള്ളവരാണെന്നാണ് സൂചന.

Peethambaran and two aides killed YC workers, say suspects in custody, kasaragod, News, Trending, Murder, Crime, Criminal Case, Police, Arrested, Custody, Kerala, Politics.

അപമാനം കൊണ്ടുണ്ടായ നിരാശയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃപേഷും ശരത് ലാലും ചേര്‍ന്നാക്രമിച്ച കേസില്‍ പാര്‍ട്ടി ഇടപെടല്‍ ഉണ്ടാകാത്തത് നിരാശ ഉണ്ടാക്കിയിരുന്നെന്നും പ്രതികളുടെ മൊഴിയില്‍ പറയുന്നു. എന്നാല്‍ ഇത് കേസ് ഗതി തിരിച്ചുവിടാനുള്ള ആസൂത്രിത ശ്രമമാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കൊല്ലപ്പെട്ട യുവാക്കളുടെ ശരീരത്തിലെ മുറിവുകള്‍ പരിശോധിക്കുമ്പോള്‍, അത് കൊലപാതകത്തില്‍ മുന്‍പരിചയമുള്ള ക്വട്ടേഷന്‍ സംഘങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതാണ് പോലീസിനെ കുഴയ്ക്കുന്നതും.

പീതാംബരന്‍ പോലീസിന് നല്‍കിയ മൊഴി;

കൃപേഷും ശരത് ലാലും പെരിയയില്‍ വച്ച് തന്നെ ആക്രമിച്ചു. അന്ന് കൈ ഒടിഞ്ഞനിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി ഒരു നടപടിയും സ്വീകരിച്ചില്ല. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും കൃപേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും കേസ് എടുക്കണമെന്ന ആവശ്യം പോലീസ് കൈക്കൊണ്ടില്ല.

ഇതേ ആവശ്യം പാര്‍ട്ടി തലത്തിലും ഉന്നയിച്ചെങ്കിലും അവിടുന്നും അനുകൂല നിലപാട് ഉണ്ടാകാത്തതിനെ തുടര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. തന്റെ സുഹൃത്തുക്കളുമായി ഇക്കാര്യം ആലോചിച്ചു. സഹായത്തിന് അവര്‍ ഉണ്ടാകുമെന്ന് ഉറപ്പുനല്‍കി. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കൊല നടത്തിയത്.

എന്നാല്‍ പീതാംബരന്‍ കുറ്റം സ്വയം ഏല്‍ക്കുകയാണെന്നാണ് പോലീസിന്റെ നിഗമനം. വ്യക്തിവൈരാഗ്യം എന്ന നിലയ്ക്കാണ് പീതാംബരന്റെ മൊഴി. ഇത് പൂര്‍ണമായും വിശ്വസിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. കസ്റ്റഡിയിലുള്ള പീതാംബരന്റെ സുഹൃത്തുക്കളും സമാനമായ മൊഴിയാണ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം.

അതിനിടെ ഇരട്ടക്കൊലപാതകക്കേസില്‍ കൂടുതല്‍ അറസ്റ്റ് ബുധനാഴ്ച ഉണ്ടാകുമെന്നാണു സൂചന. കസ്റ്റഡിയിലുള്ള ആറുപേരെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിക്കാത്തതും അന്വേഷണത്തിന് വിലങ്ങുതടിയാകുന്നു. അതേസമയം കേസില്‍ അറസ്റ്റിലായ എ.പീതാംബരനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

കസ്റ്റഡിയിലുള്ള പത്തൊന്‍പതുകാരനടക്കം ആറുപേരും പെരിയ സ്വദേശികളും പീതാംബരനുമായി അടുത്ത ബന്ധമുള്ളവരുമാണ്. ഇവര്‍ക്കപ്പുറം സംഭവത്തില്‍ കൂടുതല്‍ പേരുടെ പങ്കാളിത്തം കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കൊല്ലപ്പെട്ട ഇരുവരുടേയും ശരീരത്തിലെ മുറിവുകളുടെ സ്വഭാവം, കൃത്യത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന സൂചന നല്‍കുമ്പോഴും ഇതുസംബന്ധിച്ച് അന്വേഷണസംഘത്തിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചില്ല.

കസ്റ്റഡിയിലുള്ള പെരിയയിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ് പീതാംബരന്റെ നിര്‍ദേശമനുസരിച്ച് കൃത്യം നടത്തിയതെന്നാണ് പിടിയിലായവരുടെ മൊഴി. തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ക്വട്ടേഷന്‍ സംഘം എന്ന നിഗമനം ഉപേക്ഷിക്കാന്‍ അന്വഷണസംഘം നിര്‍ബന്ധിതമാകുന്നു എന്നാണ് സൂചന. ബുധനാഴ്ച കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്ന പീതാബരനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറെടുക്കുന്നതും ഈ കുരുക്കുകള്‍ അഴിക്കുക എന്ന ലക്ഷ്യത്തോടെയാണ്.

സംഭവദിവസം കല്യോട് എത്തിയ കണ്ണൂര്‍ രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ സംബന്ധിച്ചും പോലീസിന് കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ ബുധനാഴ്ച ഉപവാസസമരം നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.


Keywords: Peethambaran and two aides killed YC workers, say suspects in custody, kasaragod, News, Trending, Murder, Crime, Criminal Case, Police, Arrested, Custody, Kerala, Politics. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?