മകന്റെ ഭാര്യയെ സ്വന്തമാക്കാന്‍ 62കാരനായ പിതാവിന്റെ ക്രൂരത; ഉറങ്ങിക്കിടന്ന മകനെ തലക്കടിച്ച് കൊന്ന ശേഷം ശരീരം ചെറുകഷണങ്ങളാക്കി വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി ഓടയില്‍ തള്ളി

ലുധിയാന: (www.kvartha.com 14.02.2019) മകന്റെ ഭാര്യയെ സ്വന്തമാക്കാന്‍ 62കാരനായ പിതാവ് ഉറങ്ങിക്കിടന്ന മകനെ തലക്കടിച്ച് കൊന്ന ശേഷം ശരീരം ചെറുകഷണങ്ങളാക്കി വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി ഓടയില്‍ തള്ളി. സംഭവത്തില്‍ പിതാവ് ഛോട്ടാസിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു.

പഞ്ചാബിലെ ലുധിയാനയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് . 40 വയസുള്ള മകന്‍ രജ്വിന്ദര്‍ സിംഗിനെയാണ് ഇയാള്‍ ദാരുണമായി കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടന്ന മകനെ തലക്കടിച്ച് കൊന്ന ശേഷം ശരീരം ചെറുകഷണങ്ങളാക്കി വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി ഓടയില്‍ തള്ളുകയായിരുന്നു.

In love with his daughter-in-law, Punjab man murders son and cuts his body into pieces, Crime, Criminal Case, Murder, Police, Arrested, National

ഈ സമയം ഉറക്കമുണര്‍ന്ന ഛോട്ടാസിംഗിന്റെ അനന്തരവന്‍ ഗുര്‍ചരണ്‍ സിംഗാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. വീട് മുഴുവനും ചോരത്തുള്ളികള്‍ കണ്ട് ഇയാള്‍ ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

12 വര്‍ഷം മുമ്പ് വിവാഹിതരായ രജ്വിന്ദര്‍ സിങ് ജസ്വീര്‍ കൗര്‍ ദമ്പതികള്‍ക്ക് രണ്ട് മക്കളുമുണ്ട്. രജ്വിന്ദര്‍ സിങിന്റെ ഭാര്യ ജസ്വീറയുമായി പ്രതിയായ പിതാവിന് അടുപ്പമുണ്ടായിരുന്നു. ഇതറിഞ്ഞ മകന്‍ അച്ഛനുമായി വഴക്കിടുകയും തുടര്‍ന്ന് കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ എത്തുകയുമായിരുന്നു. മകനെ കൊന്നാല്‍ ജസ്വീറയെ സ്വന്തമാക്കാമെന്നായിരുന്നു പ്രതി കരുതിയിരുന്നത്.

കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ഛോട്ടാസിങിനെതിരെ ചുമത്തിയിരിക്കുന്നത്.


Keywords: In love with his daughter-in-law, Punjab man murders son and cuts his body into pieces, Crime, Criminal Case, Murder, Police, Arrested, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?