പുല്‍വാമയില്‍ ചാവേര്‍ ആക്രമണത്തിന് ഉപയോഗിച്ചത് അത്യുഗ്ര സ്‌ഫോടനശേഷിയുളള 60 കിലോ ആര്‍ഡിഎക്‌സ് എന്ന് സിആര്‍പിഎഫ്

ന്യൂഡല്‍ഹി: (www.kvartha.com 16.02.2019) പുല്‍വാമയില്‍ ജയ്‌ഷെ മുഹമ്മദ് ചാവേര്‍ ആക്രമണത്തിന് ഉപയോഗിച്ചത് അത്യുഗ്ര സ്‌ഫോടനശേഷിയുളള അറുപത് കിലോ ആര്‍ഡിഎക്‌സ് എന്ന് സിആര്‍പിഎഫ് അന്വേഷണത്തില്‍ കണ്ടെത്തി.

അതേസമയം ഭീകരന്‍ സഞ്ചരിച്ച വാഹനം സൈനികരുടെ വാഹനവ്യൂഹത്തിനു നേരെ ഇടിച്ചു കയറ്റുകയായിരുന്നില്ലെന്നും മറിച്ച് സിആര്‍പിഎഫ് വാഹനങ്ങള്‍ കടന്നുപോകുന്നതിന്റെ ഇടതുവശത്തു കൂടി കയറിവന്നു പൊട്ടിച്ചിതറുകയായിരുന്നുവെന്നും കണ്ടെത്തി. സൈനികവാഹനങ്ങള്‍ കടന്നുപോകുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് അടച്ച ദേശീയപാതയില്‍ ഭീകരനു വാഹനവുമായി എങ്ങനെ കടന്നുകയറാന്‍ കഴിഞ്ഞെന്നും സിആര്‍പിഎഫ് അന്വേഷിക്കുന്നുണ്ട്.

60 kg RDX Used In Pulwama Terror Attack, A Body Was Flung 80 Metres Away, New Delhi, News, Politics, Trending, Terror Attack, Militants, National

സിആര്‍പിഎഫ് നടത്തുന്ന അന്വേഷണത്തിലെ പ്രാഥമിക നിഗമനങ്ങള്‍ ഇങ്ങനെയാണ്;

പരമാവധി ആള്‍നാശമുണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ പ്രത്യേകമായി നിര്‍മിച്ച സ്‌ഫോടകശേഖരമാണു ഭീകരാക്രമണത്തിന് ഉപയോഗിച്ചത്. ആഢംബരക്കാറില്‍ വിദഗ്ധമായി ആര്‍ഡിഎക്‌സ് സ്‌ഫോടകവസ്തു ഘടിപ്പിച്ചു. ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ അദില്‍ അഹമദ് ആഢംബരക്കാര്‍ സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നില്ല.

സിആര്‍പിഎഫ് വാഹനങ്ങള്‍ കടന്നുപോകുന്നതിന്റെ ഇടതുവശത്തു കൂടി കയറിവന്നു പൊട്ടിച്ചിതറുകയായിരുന്നു. പുല്‍വാമയില്‍ സ്‌ഫോടനം നടന്നതിന്റെ പത്ത് കിലോമീറ്റര്‍ അകലെ താമസിച്ചിരുന്ന ചാവേര്‍ ആദിലിന്റെ പക്കല്‍ ആര്‍ഡിഎക്‌സ് എങ്ങനെയെത്തിയെന്നും ആരാണ് ഇയാളെ സഹായിച്ചതെന്നും സിആര്‍പിഎഫ് അന്വേഷിക്കുന്നുണ്ട്.

സിആര്‍പിഎഫിന്റെ വാഹനങ്ങള്‍ കടന്നുപോകുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പുതന്നെ ജമ്മു- ശ്രീനഗര്‍ ദേശീയപാത പരിശോധിച്ചു സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയിരുന്നു. ഇതിനിടെ ഭീകരന്‍ എങ്ങനെ ദേശീയപാതയില്‍ കടന്നുകയറിയെന്ന ചോദ്യം അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്.


Keywords: 60 kg RDX Used In Pulwama Terror Attack, A Body Was Flung 80 Metres Away, New Delhi, News, Politics, Trending, Terror Attack, Militants, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?