കര്‍ഷകര്‍ക്ക് നല്‍കുന്ന 6000 രൂപ വോട്ടാകുമെന്ന പ്രതീക്ഷ വേണ്ട; മോദിക്ക് ഇനിയൊരു വരവുണ്ടാവില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ആഗോള സര്‍വെ

ന്യൂഡല്‍ഹി:  (www.kvartha.com 22.02.2019) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എന്‍ഡിഎയ്ക്കും ഇനിയൊരു വരവുണ്ടാകില്ലെന്ന് പ്രവചിച്ച് ആഗോള റേറ്റിംഗ് ഏജന്‍സികളുടെ സര്‍വെ. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന 6,000 രൂപ വോട്ടാകുമെന്ന പ്രതീക്ഷ വേണ്ടെന്നും അതിനുള്ള സാധ്യത വളരെ കുറവാണെന്നും സര്‍വെയില്‍ വ്യക്തമാക്കുന്നു. ആഗോള റേറ്റിംഗ് സ്ഥാപനമായി ഫിച്ച് റേറ്റിംഗ്‌സാണ് സര്‍വെ നടത്തിയത്. രാജ്യങ്ങളുടെയും കമ്പനികളുടെയും വായ്പായോഗ്യത വിലയിരുത്തി റേറ്റിംഗ് നല്‍കുന്ന ആഗോള സ്ഥാപനമാണ് ഫിച്ച് റേറ്റിംഗ്‌സ്.
National, News, Election, Trending, Voters, Cong Stands 'Fair Chance' In Forming Govt: Fitch Solutions

മിക്ക സംസ്ഥാനങ്ങളിലും പ്രമുഖ പ്രാദേശിക പാര്‍ട്ടികളുമായി ബിജെപിക്കു നല്ല ബന്ധമില്ലെന്നത് പ്രതിപക്ഷത്തിന് അനുകൂല ഘടകമാണെന്നും ഒരുപാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ പ്രതിപക്ഷ സംഖ്യം മന്ത്രിസഭ ഉണ്ടാക്കാനാണു കൂടുതല്‍ സാധ്യതയെന്നും ഫിച്ച് റേറ്റിംഗ്‌സിന്റെ ഉപ കമ്പനിയായ ഫിച്ച് സൊലൂഷന്‍സ് മാക്രോ റിസര്‍ച്ച് പറയുന്നു.

കര്‍ഷകര്‍ക്കുള്ള ധനസഹായമായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതി അടക്കമുള്ള നടപടികള്‍ തെരഞ്ഞെടുപ്പില്‍ വോട്ടായി മാറാന്‍ കുറഞ്ഞ സാധ്യത മാത്രമേയുള്ളൂവെന്നും ഫിച്ച് അഭിപ്രായപ്പെട്ടു.

ബിജെപിക്കു 180 സീറ്റ് മാത്രമേ കിട്ടൂവെന്നാണ് സ്വിസ് ബ്രോക്കറേജ് സ്ഥാപനമായ യുബിഎസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 2014ല്‍ 282 സീറ്റ് ലഭിച്ച ബിജെപിയുടെ സീറ്റുകള്‍ 220 ആയി കുറയുമെന്നായിരുന്നു ആദ്യവിലയിരുത്തല്‍. മറ്റ് കക്ഷികളുടെ പിന്തുണയോടെ അധികാരത്തില്‍ തിരിച്ചെത്താന്‍ ബിജെപിക്കു പ്രയാസമാണെന്നാണ് യു ബി എസിന്റെയും വിലയിരുത്തല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Election, Trending, Voters, Cong Stands 'Fair Chance' In Forming Govt: Fitch Solutions 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?