എസ് ഡി പി ഐ പ്രവര്‍ത്തകനെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ 5 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു, ഒരാള്‍ കസ്റ്റഡിയില്‍

മഞ്ചേശ്വരം: (www.kasargodvartha.com 07.02.2019) കഞ്ചാവു മാഫിയക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ വൈരാഗ്യത്തില്‍ എസ് ഡി പി ഐ പ്രവത്തകനായ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. ഇതില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയിലാണ്. ഹര്‍ഷാദ്, ഷാക്കിര്‍, റഹീം എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കുമെതിരെയാണ് 308 പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്.

ഇതില്‍ റഹീം ആണ് പോലീസ് കസ്റ്റഡിയിലുള്ളത്. എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സിദ്ദീഖ് പള്ളത്തടുക്കയെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചതെന്നാണ് പരാതി. ചൊവ്വാഴ്ച വൈകിട്ട് 6.30 മണിയോടെ മിയാപദവ് പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചാണ് കഞ്ചാവ് സംഘം വെടിയുതിര്‍ത്തതെന്നാണ് യുവാവിന്റെ പരാതി. രണ്ട് തവണ നിറയൊഴിച്ച കഞ്ചാവ് സംഘത്തിന്റെ അക്രമത്തില്‍ നിന്നും താലനാരികക്കാണ് രക്ഷപ്പെട്ടതെന്ന് യുവാവ് പോലീസിനോട് വെളിപ്പെടുത്തി.

Related News:
കഞ്ചാവ് മാഫിയ സംഘം എസ് ഡി പി ഐ പ്രവര്‍ത്തകനായ യുവാവിനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Manjeshwaram, case, custody, Attack against SDPI worker; Case against 5
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?