ശാരദ റോസ് വാലി ചിട്ടി തട്ടിപ്പ് കേസ്; സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഫെബ്രുവരി 5 മുതല്‍ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: (www.kvartha.com 04.02.2019) ശാരദ റോസ് വാലി ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഫെബ്രുവരി അഞ്ചു മുതല്‍ വാദം കേള്‍ക്കും. കേന്ദ്രസര്‍ക്കാരും മമത സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് കൊല്‍ക്കത്ത സംഭവത്തില്‍ അടിയന്തിരവാദം കേള്‍ക്കണമെന്ന സി ബി ഐ യുടെ ആവശ്യം സുപ്രീംകോടതി തള്ളിയത്. എന്താണു തിടുക്കമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ് ചോദിച്ചു. തുടര്‍ന്ന് ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു.

എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ബംഗാളില്‍ അസാധാരണ സാഹചര്യമാണെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചെങ്കിലും കമ്മീഷണര്‍ തെളിവ് നശിപ്പിച്ചെങ്കില്‍ അതിനുള്ള തെളിവ് ഹാജരാക്കണമെന്ന് ജസ്റ്റിസ് നിര്‍ദേശിച്ചു. തെളിവുകളുമായി ഹാജരാകാന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന് നിര്‍ദേശം നല്‍കണമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. സിബിഐ സംഘത്തെ അനധികൃത തടങ്കലില്‍വെച്ചെന്നും സോളിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.

Mamata Banerjee's Dharna In Kolkata Enters Day 2, New Delhi, News, National, Supreme Court of India, Politics, CBI, Police, Enquiry, Mamata Banerjee

ബംഗാള്‍ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കുമെതിരെയാണ് സി.ബി.ഐ കോടതിയെ സമീപിച്ചത്. ശാരദ , റോസ് വാലി ചിട്ടി തട്ടിപ്പ് കേസില്‍ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വേഷണം തടയാന്‍ കൊല്‍ക്കത്ത പോലീസും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നുവെന്നാണ് സിബിഐയുടെ വാദം.

നേരത്തെ കേസ് അന്വേഷിച്ചിരുന്ന കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായാണ് സിബിഐ കണ്ടെത്തല്‍. കോടതിയലക്ഷ്യമാണ് പോലീസ് നടപടിയെന്നും സിബിഐ ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയുള്ളതിനാല്‍ അടിയന്തര നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു.

എന്നാല്‍ തങ്ങളുടെ അറിവോ അനുവാദമോ ഇല്ലാതെയായിരുന്നു സി.ബി.ഐയുടെ നടപടി എന്നാണ് ബംഗാള്‍ സര്‍ക്കാരിന്റെ നിലപാട്. കേസ് സിബിഐയെ ഏല്‍പിക്കാന്‍ 2014 മേയ് ഒമ്പതിന് സുപ്രീം കോടതി ഉത്തരവിട്ടതാണ്. എന്നാല്‍, അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലല്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ നടപടികള്‍ക്കു മുന്‍പ് സിബിഐ തങ്ങളോടു ചോദിക്കണമായിരുന്നു എന്നും സര്‍ക്കാര്‍ വാദിക്കുന്നു. എന്നാല്‍, കേസിന്റെ നാളിതുവരെയുള്ള നടപടികളില്‍ ഈ വാദം ഉന്നയിക്കപ്പെട്ടിരുന്നില്ലെന്നാണ് സിബിഐയുടെ മറുവാദം.

സിബിഐക്കു പുറമെ ബംഗാള്‍ സര്‍ക്കാരും സുപ്രീംകോടതിയെ സമീപിക്കും. അഭിഷേക് സിങ്‌വിയാകും സര്‍ക്കാരിനുവേണ്ടി ഹാജരാകുന്നത്. അതേസമയം, ഭരണഘടനയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തുന്ന സത്യാഗ്രഹം തുടരുകയാണ്. അരവിന്ദ് കേജ്‌രിവാളും തേജസ്വി യാദവും കൊല്‍ക്കത്തയിലേക്കു തിരിച്ചു.

ഭരണഘടനയും ഫെഡറലിസവും സംരക്ഷിക്കുന്നതിനാണു സമരമെന്ന് മമത ബാനര്‍ജി പറഞ്ഞു. അതിനിടെ, ബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥി ത്രിപാഠി ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വിശദീകരണം തേടി.

Keywords: Mamata Banerjee's Dharna In Kolkata Enters Day 2, New Delhi, News, National, Supreme Court of India, Politics, CBI, Police, Enquiry, Mamata Banerjee.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?