പെരിയ ഇരട്ടക്കൊല: 5 പേര്‍ കൂടി അറസ്റ്റില്‍, കേസ് ക്രൈംബ്രാഞ്ചിന് വിട്ടു, മേല്‍നോട്ട ചുമതല ഐ ജി ശ്രീജിത്തിന്
കാസര്‍കോട്: (www.kasargodvartha.com 21.02.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പേര്‍ കൂടി അറസ്റ്റിലായി. ഏച്ചിലടുക്കം ചപ്പാരപ്പടവ് കാവുംകല്ല് ഉടുവള്ളി സ്വദേശിയും കൂലിപ്പണിക്കാരനുമായ കെ എം സുരേഷ് (27), പെരിയ ഏച്ചിലടുക്കത്തെ ഓട്ടോ ഡ്രൈവര്‍ കെ അനില്‍കുമാര്‍(33), കുണ്ടംകുഴി മലാംകാട്ടെ പിക്കപ്പ് ലോറി ക്ലീനറായ എ അശ്വിന്‍ എന്ന അപ്പു (18), കല്യോട്ട് പ്ലാക്കാത്തൊട്ടിയിലെ ജീപ്പ് ഡ്രൈവര്‍ ശ്രീരാഗ് എന്ന കുട്ടു (22), പെരിയ കാഞ്ഞിരടുക്കം സ്വദേശിയും നിര്‍മാണ തൊഴിലാളിയുമായ ജി ഗിജിന്‍ (26) എന്നിവരെയാണ്
അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
നേരത്തെ കേസുമായി ബന്ധപ്പെട്ട് സി പി എം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍, ഏച്ചിലടുക്കത്തെ സജി ജോര്‍ജ് എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. അതേസമയം കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഐ ജി ശ്രീജിത്തിനാണ് മേല്‍നോട്ട ചുമതല നല്‍കിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Trending, Murder-case, Arrest, Top-Headlines, Crime,Periya double murder; 5 more arrested

Powered by Info News For You

Comments
Post a Comment