ഓട്ടോറിക്ഷയിലൂടെ 5 കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച പോക്‌സോ കേസ് പ്രതി അറസ്റ്റില്‍

മലപ്പുറം: (www.kvartha.com 21.02.2019) ഓട്ടോറിക്ഷയിലൂടെ അഞ്ച് കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച പോക്‌സോ കേസ് പ്രതി അറസ്റ്റില്‍. ഏറനാട് പൂക്കോട്ടൂര്‍ വില്ലേജില്‍ വള്ളുവം മഞ്ചേരിത്തൊടി വീട്ടില്‍ അബ്ദുല്‍ ലത്തീഫ് (28) ആണ് അറസ്റ്റിലായത്.

മഞ്ചേരി പോലീസ് സ്റ്റേഷന് സമീപം വെച്ച് മലപ്പുറം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍
ടി.അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വള്ളുവം ജംഗ്ഷനില്‍ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പരിശോധന സമയത്ത് പ്രതി ഓടിപ്പോയതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല.

Man arrested with ganja, Malappuram, News, Crime, Criminal Case, Police Station, Police, Arrested, Kerala, Local-News.

ഇയാള്‍ മലപ്പുറം, മഞ്ചേരി എക്‌സൈസ് റേഞ്ചുകളിലെ കഞ്ചാവ് കേസുകളിലെ പ്രതിയും മഞ്ചരി പോലീസ് സ്റ്റേഷനിലെ പോക്‌സൊ കേസിലെ പ്രതിയുമാണ്. തമിഴ് നാട്ടിലെ തേനിയില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് 18,000/- രൂപ നിരക്കില്‍ വാങ്ങി 28,000/- രൂപക്ക് വില്‍ക്കുന്നതാണ് ഇയാളുടെ രീതി എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അറസ്റ്റ് ചെയ്ത സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ജ്യോതിഷ് ചന്ദ്, എന്‍ വിജയന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കൃഷ്ണന്‍ മരുതാടന്‍, ഷംസുദ്ദീന്‍.കെ, റാഷിദ്. എം, ഡ്രൈവര്‍ ശശീന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു. മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man arrested with ganja, Malappuram, News, Crime, Criminal Case, Police Station, Police, Arrested, Kerala, Local-News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?