ലോക്‌സഭാ തെരഞ്ഞെടുപ്പ്; ബി ഡി ജെ എസിന് 5 സീറ്റുകള്‍ നല്‍കുമെന്ന് ബി ജെ പി
കൊച്ചി : (www.kvartha.com 16.02.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ഡി ജെ എസിന് അഞ്ചു സീറ്റുകള്‍ നല്‍കുമെന്ന് ബി ജെ പി . ബി.ഡി.ജെ.എസും ബി.ജെ.പിയും തമ്മിലുള്ള ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയത്. അതേസമയം ഇരു പാര്‍ട്ടികളുടെയും കമ്മിറ്റികള്‍ അംഗീകരിച്ചശേഷം സീറ്റുകളും സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കും.
ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ജനറല്‍ സെക്രട്ടറി സുഭാഷ് വാസു, ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധരറാവു, ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയ്ക്കുശേഷം സീറ്റുധാരണയിലെത്തിയതായി തുഷാര്‍ വെള്ളാപ്പള്ളിയും പി.എസ്. ശ്രീധരന്‍പിള്ളയും പറഞ്ഞു.
അതേസമയം തനിക്ക് ബി.ജെ.പിയുമായി യാതൊരു പരിഭവവുമില്ലെന്നും തുഷാര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് പാര്‍ട്ടി കമ്മിറ്റി ചേര്‍ന്ന് തീരുമാനിക്കും. പാര്‍ട്ടിയെ നയിക്കുന്നയാളെന്ന നിലയില്‍ എല്ലായിടത്തും പ്രവര്‍ത്തിക്കാനും ഭംഗിയായി കാര്യങ്ങള്‍ നടത്താനുമാണ് താന്‍ മത്സരിക്കില്ലെന്ന് പറഞ്ഞത്. അതില്‍ മാറ്റം വേണോയെന്ന് പാര്‍ട്ടി തീരുമാനിക്കും. ബി.ജെ.പിയുമായി തര്‍ക്കമൊന്നുമില്ലെന്നും ചിലര്‍ അങ്ങനെ പ്രചരിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തോടെ ധാരണ പരസ്യമാക്കുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. സൗഹാര്‍ദപരമായി ഹൃദയത്തില്‍ തട്ടിയ ബന്ധം ഒറ്റക്കെട്ടായി തുടരും. ഒരേ തൂവല്‍ പക്ഷികളായി പ്രവര്‍ത്തിച്ച് തെരഞ്ഞെടുപ്പിനെ നേരിടും. വെള്ളിയാഴ്ച രാത്രി പത്തുമണിക്ക് ആരംഭിച്ച ചര്‍ച്ച 11.30നാണ് അവസാനിച്ചത്.
Keywords: BJP, BDJS consensus on seat sharing,Kochi, News, Trending, Politics, BJP, BDJS, Lok Sabha, Election, Kerala.

Powered by Info News For You

Comments
Post a Comment