തദ്ദേശ ഉപതെരഞ്ഞെടുപ്പ്: പച്ചക്കോട്ടയില്‍ ചെങ്കൊടി പാറി; സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ 5 സിറ്റിംഗ് സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു, ടി പി എഫക്ടില്‍ ഒഞ്ചിയത്ത് സിപിഎമ്മിനെ മുട്ടുകുത്തിച്ച് ആര്‍എംപി
തിരുവനന്തപുരം:(www.kvartha.com 15/02/2019) സംസ്ഥാനത്തെ 12 ജില്ലകളിലായി 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഫലം പുറത്തുവന്നു. മലപ്പുറത്ത് മൂന്നിടത്ത് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഒരു ബ്ലോക്ക് പഞ്ചായത്ത് ഭരണവും ഒരു പഞ്ചായത്ത് ഭരണവും പിടിച്ചെടുത്ത് എല്‍ഡിഎഫ് പച്ചക്കോട്ടയില്‍ ചെങ്കൊടി പാറിച്ചു.
അതേസമയം സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ അഞ്ച് സിറ്റിംഗ് സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. ടി പി എഫക്ടില്‍ ഒഞ്ചിയത്ത് സിപിഎമ്മിനെ മുട്ടുകുത്തിച്ച ആര്‍എംപിയുടെ പ്രകടനവും ശ്രദ്ധേയമായി. വിജയത്തോടെ കോഴിക്കോട് ഒഞ്ചിയം പഞ്ചായത്ത് ഭരണം ആര്‍എംപി നിലനിര്‍ത്തി.
12 ജില്ലകളിലെ 22 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലായിട്ടാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മലപ്പുറം തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പുറത്തൂര്‍ ഡിവിഷനില്‍ ഇടതുമുന്നണി ജയിച്ചതോടെ യുഡിഎഫിന് ബ്ലോക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി. സി പി എം സ്ഥാനാര്‍ഥി സി ഒ ബാബുരാജ് 260 വോട്ടുകള്‍ക്കാണ് വിജയിച്ചത്. മലപ്പുറം കാവനൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പതിനാറാം വാര്‍ഡില്‍ ജയിച്ചു.
കണ്ണൂര്‍ ജില്ലയിലെ ഉപതെരഞ്ഞെടുപ്പ് നടന്ന ശ്രീകണ്ഠപുരം മുന്‍സിപ്പാലിറ്റിയിലെ കാവുമ്പായി, കല്യാശ്ശേരി പഞ്ചായത്തിലെ വെള്ളാഞ്ചിറ, കീഴല്ലൂര്‍ പഞ്ചായത്തിലെ എളമ്പാറ എന്നീ വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. പാലക്കാട് ജില്ലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും രണ്ടുവിധം സീറ്റുകള്‍ ലഭിച്ചു. കൊച്ചി കോര്‍പറേഷന്‍ വൈറ്റില ജനത 52 ാം ഡിവിഷനില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടി.
കോട്ടയം നീണ്ടൂര്‍ ഗ്രാമപഞ്ചയത്തില്‍ യു ഡി എഫ് വിജയം നേടി. എല്‍ ഡി എഫിലെ പി കെ സ്റ്റീഫനെ 17 വോട്ടുകള്‍ക്ക് ഷിബു ചാക്കോയാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു തവണ എല്‍ഡിഎഫ് വിജയിച്ചിരുന്ന സീറ്റ് ആയിരുന്നു ഇത്. സിപിഐ പ്രതിനിധി അസുഖബാധിതനായതിനെ തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
വണ്ടൂര്‍ ബ്ലോക്ക് ചെമ്പ്രശേരി ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എച്ച് മൊയ്തീന്‍ വിജയിച്ചു. കരുവാറ്റ ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 108 വോട്ടിനാണ് യുഡിഎഫിലെ എസ് സുകുമാരി വിജയിച്ചത്.
വയനാട് നെന്മേനി പഞ്ചായത്തില്‍ യു ഡി എഫിന്റെ പത്മനാഭന്‍ 169 വോട്ടുകള്‍ക്ക് വിജയിച്ചു. ഇതോടെ ഇടതുമുന്നണിക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം നഷ്ടമാകും. പട്ടികജാതിക്ക് സംവരണം ചെയ്ത പ്രസിഡണ്ട് സ്ഥാനത്തേക്ക് പത്മനാഭന്‍ ചുമതലയേല്‍ക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, By-election, LDF, Won, By Election: CPM won in Malappuram

Powered by Info News For You

Comments
Post a Comment