പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പീഡിപ്പിച്ചതിന് പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ
കൊല്ലം: (www.kvartha.com 13.02.2019) പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പീഡിപ്പിച്ചതിന് പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മുണ്ടയ്ക്കല്‍ തെക്കേവിള ചേരിയില്‍ കെ.ബി. നഗറില്‍ 68 കാരന്‍ പുഷ്പരാജനെ പോക്‌സോ നിയമം 7-ാം വകുപ്പ് പ്രകാരം കുറ്റക്കാരനാണെന്നു കണ്ട് കൊല്ലം ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി (പോക്‌സോ) ഇ. ബൈജു ആണ് മൂന്ന് വര്‍ഷം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും ശിക്ഷവിധിച്ചത്.
പ്രതിയുടെ വീട്ടില്‍ ഉണ്ടായിരുന്ന 11 വയസ്സുള്ള മൈനര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടി മൈനറിന്റെ ശരീരഭാഗങ്ങളില്‍ പിടിച്ചും മറ്റും ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് ഒന്നും, രണ്ടും സാക്ഷികള്‍ വനിതാ പോലീസ് മുമ്പാകെ കൊടുത്ത മൊഴിയുടെയും മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ മൊഴിയുടെയും അടിസ്ഥാനത്തില്‍ ഇരവിപുരം പോലീസ് സ്‌റ്റേഷന്‍ ക്രൈം 1328/2015 നമ്പരായി രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി പ്രതിക്കെതിരെ ഇരവിപുരം പോലീസ് കുറ്റപത്രം ഹാജരാക്കി.
പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് ഏഴ് സാക്ഷികളേയും എട്ട് റിക്കാര്‍ഡുകളും തെളിവില്‍ ഹാജരാക്കി കേസ് സംശയാതീതമായി തെളിയിച്ചതിനെ തുടര്‍ന്ന് പ്രതി കുറ്റക്കാരനാണെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷനുവേണ്ടി പ്രോസിക്യൂട്ടര്‍മാരായ കെ.പി. ജബ്ബാര്‍,
ജി. സുഹോത്രന്‍, അമ്പിളി ജബ്ബാര്‍, പി.ബി. സുനില്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Three-year jail term for man who molested minor, Kollam, News, Local-News, Judge, Molestation, Court, Jail, Crime, Criminal Case, Kerala.

Powered by Info News For You

Comments
Post a Comment