തലസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ സമരം ശക്തിപ്രാപിക്കുന്നു; മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര; ദയാഭായിയുടെ നിരാഹാര സമരം 5ാം ദിവസത്തിലേക്ക്

തിരുവനന്തപുരം: (www.kasargodvartha.com 03.02.2019) തലസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ സമരം ശക്തിപ്രാപിക്കുന്നു. അര്‍ഹരായ മുഴുവന്‍ പേരെയും ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളും അമ്മമാരും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് സങ്കടയാത്ര നടത്തി. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണ് സങ്കടയാത്ര നടത്തുന്നത്.

പെന്‍ഷന്‍ തുക 5000 രൂപയായി ഉയര്‍ത്തുക, കടം എഴുതിത്തള്ളുക, സുപ്രീം കോടതി ആനുകൂല്യം എല്ലാവര്‍ക്കും ലഭ്യമാക്കുക, ചികിത്സാ ആനൂകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നുണ്ട്.

അതേസമയം സാമൂഹ്യ പ്രവര്‍ത്തക ദയാഭായിയുടെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്.

ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 മാത്രം ഒതുങ്ങിയിരുന്നു. ദുരിതബാധിതരെ മുഴുവന്‍ പട്ടികയില്‍പ്പെടുത്തുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.

Endosulfan strike continuing; March conducted to cliff house, Thiruvananthapuram, news, Kerala, kasaragod, Top-Headlines, health, Strike, March, Endosulfan, Endosulfan-victim.


11 പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ആനുകൂല്യം ലഭിക്കുന്നത്. എന്നാല്‍ ഈ പഞ്ചായത്തുകളില്‍ ഉള്‍പ്പെടാത്തവരും ഇരകളായിട്ടുണ്ടെന്നും അവരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.

സര്‍ക്കാരിന്റെ വാഗ്ദാനങ്ങളെല്ലാം പൊള്ളയാണെന്നും പ്രതിപക്ഷത്തിരിക്കുമ്പോള്‍ സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയ ആരോഗ്യമന്ത്രി കെ കെ ഷൈലജ ഇപ്പോള്‍ സമരത്തെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പ് നയമാണെന്നും ദയാഭായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് പരാജയപ്പെട്ടിരുന്നു. മാത്രമല്ല, അതില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രി കൂടി സംബന്ധിച്ചുള്ള ചര്‍ച്ചയിലൂടെ മുഴുവന്‍ അര്‍ഹരെയും ഉള്‍പ്പെടുത്തി പട്ടിക തയ്യാറാക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. ഈ ആവശ്യം അംഗീകരിക്കാനോ ചര്‍ച്ച നടത്താനോ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Endosulfan strike continuing; March conducted to cliff house, Thiruvananthapuram, news, Kerala, kasaragod, Top-Headlines, health, Strike, March, Endosulfan, Endosulfan-victim.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?