കോഴിക്കൂട് തീയിട്ട് നശിപ്പിച്ചു; 4 കോഴികള്‍ ചത്തു, പരാതിയുമായി ഉടമ പോലീസില്‍

കാസര്‍കോട്: (www.kasargodvartha.com 26.02.2019) കോഴിക്കൂട് തീയിട്ടു നശിപ്പിച്ചതായി പരാതിയുമായി ഉടമ പോലീസിലെത്തി. നുള്ളിപ്പാടി ചെന്നിക്കരയിലെ ജഗതീഷിന്റെ വീട്ടുമുറ്റത്തെ കോഴിക്കൂടാണ് അജ്ഞാതന്‍ തീയിട്ടു നശിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് കോഴിക്കൂട് കത്തുന്നതായി കണ്ടതെന്നും ഉടന്‍ തീയണച്ചെങ്കിലും അപ്പോഴേക്കും കൂട് പൂര്‍ണമായും കത്തിനശിച്ചതായും ജഗതീഷ് കാസര്‍കോട് ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കൂടിനകത്തുണ്ടായിരുന്ന നാല് പൂവന്‍ കോഴികളും ചത്തു. 10,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറയുന്നു. ഒരാളെ സംഭവസ്ഥലത്തു നിന്നും ഓടിരക്ഷപ്പെടുന്നതായി കണ്ടതായും ജഗദീഷ് പരാതിപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, complaint, Chicken shed set fire; complaint lodged
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?