പ്ലസ് ടുവില്‍ കണക്കിനും ഇനി പ്രാക്ടിക്കല്‍; 40 മാര്‍ക്ക് ഇനി അങ്ങനെയും കിട്ടും

തിരുവനന്തപുരം: (www.kvartha.com 15.02.2019) സ്‌കൂളുകള്‍ ഹൈടെക് ആകുന്നതിന്റെ തുടര്‍ച്ചയായി ഹയര്‍ സെക്കന്‍ഡറിയില്‍ കണക്കിനും പ്രാക്ടിക്കല്‍ വരുന്നു. ആഴ്ചതോറും പ്രാക്ടിക്കല്‍ പീരിയഡും വര്‍ഷാന്ത്യം മറ്റ് ശാസ്ത്രവിഷയങ്ങള്‍ക്കും എന്നപോലെ പരീക്ഷയും ഇതിനുണ്ടാകും. അടുത്ത അധ്യയനവര്‍ഷം പ്ലസ് വണ്‍ മുതല്‍ ഗണിത പ്രാക്ടിക്കല്‍ യാഥാര്‍ഥ്യമാകും.

ഹയര്‍ സെക്കന്‍ഡറിയില്‍ ഐ.ടി. ഗണിതലാബുകള്‍ സ്ഥാപിക്കാനും പ്രാക്ടിക്കല്‍ ഏര്‍പ്പെടുത്താനും നേരത്തേ കരിക്കുലം സബ്കമ്മിറ്റി ശുപാര്‍ശചെയ്തിരുന്നു. ശുപാര്‍ശയും എസ്.സി.ഇ.ആര്‍.ടി തയ്യാറാക്കിയ സമീപനരേഖയും സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറങ്ങി. ഓരോ ആഴ്ചയും തുടര്‍ച്ചയായ രണ്ട് പീരിയഡുകള്‍ ഗണിത പ്രാക്ടിക്കലിന് മാറ്റിവെക്കണം. ഒന്നാംവര്‍ഷം ചുരുങ്ങിയത് എട്ടും രണ്ടാംവര്‍ഷം പതിനാറും ലാബ് പ്രവര്‍ത്തനങ്ങള്‍ നടത്തണം. രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രായോഗിക പരീക്ഷയില്‍ 40 മാര്‍ക്കിനുള്ള ചോദ്യങ്ങളുണ്ടാകും.

Practical exam in plus two Maths, Thiruvananthapuram, News, Education, Technology, Plus Two student, Kerala

ഇതിനായി നിലവിലുള്ള മൂല്യനിര്‍ണയഘടന മാറ്റും. ഗണിതത്തിന് പ്രത്യേകം ലാബുകള്‍ സ്ഥാപിക്കേണ്ടെന്നും നിലവിലെ ഐ.ടി. ലാബുകള്‍ ഉപയോഗിക്കാമെന്നും ഉത്തരവിലുണ്ട്. എല്ലാ സ്‌കൂളുകളിലും ലാബുകള്‍ സജ്ജമാക്കാന്‍ ഹൈടെക് സ്‌കൂള്‍ പദ്ധതി, പ്ലാന്‍ ഫണ്ട്, തദ്ദേശ ഫണ്ട്, ജനപ്രതിനിധികളുടെ ഫണ്ട് എന്നിവ പ്രയോജനപ്പെടുത്താം.

നിലവില്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ മറ്റ് ശാസ്ത്രവിഷയങ്ങള്‍ക്ക് പ്രാക്ടിക്കലുണ്ട്. ലാബ് പ്രവര്‍ത്തനം മൂല്യനിര്‍ണയത്തിന്റെ ഭാഗവുമാണ്. ജിയോജിബ്ര, പൈഥന്‍, ലിബ്ര ഓഫീസ്, സമഗ്ര പോര്‍ട്ടല്‍ തുടങ്ങി ഇതിനാവശ്യമായ മുഴുവന്‍ സ്വതന്ത്ര സോഫ്റ്റ് വെയറുകളും സൗജന്യമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്) ലഭ്യമാക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Practical exam in plus two Maths, Thiruvananthapuram, News, Education, Technology, Plus Two student, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?