പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഈ ഗള്‍ഫ് രാജ്യത്തേയ്ക്ക് 40 കിലോ ലഗേജ് കൊണ്ടു പോകാം

കുവൈറ്റ് സിറ്റി: (www.kvartha.com 13.02.2019) പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത, ഈ ഗള്‍ഫ് രാജ്യത്തേയ്ക്ക് 40 കിലോ ലഗേജ് കൊണ്ടു പോകാം. കുവൈറ്റില്‍ നിന്ന് കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും മംഗലാപുരത്തേക്കുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളിലാണ് 40 കിലോ വരെയുള്ള ലഗേജുകള്‍ കൊണ്ടുപോകാന്‍ കഴിയുന്നത് . കുറഞ്ഞ കാലയളവില്‍ മാത്രമാണ് എയര്‍ ഇന്ത്യ ഈ ആനുകൂല്യം അനുവദിച്ചിരിക്കുന്നത്.

രണ്ട് നിരക്കുകളിലായി 30 കിലോഗ്രാം, 40 കിലോഗ്രാം എന്നിങ്ങനെ ലഗേജ് കൊണ്ടുപോകാം. നിലവില്‍ ഇത് 20 കിലോഗ്രാം 30 കിലോഗ്രാം എന്നിങ്ങനെയാണ്. മാര്‍ച്ച് 30 വരെയാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.


അതേസമയം നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പഴയ അളവ് മാത്രമേ അനുവദിക്കൂ. അതുപോലെ ഇന്ത്യയില്‍ നിന്ന് തിരികെ കുവൈറ്റിലേക്കുള്ള സര്‍വീസുകളിലും ഈ ആനുകൂല്യം ഉണ്ടാവില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Take the 40 kg baggage to this gulf country, Kuwait, News, Gulf, Air India, Airport, Ticket, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?