കൊടി സുനിക്ക് ജയിലില്‍ പരമസുഖം; താമസം അഞ്ച് പേരെ പാര്‍പ്പിക്കാവുന്ന സെല്ലില്‍ തനിച്ച്, ക്വട്ടേഷനുകള്‍ ആസൂത്രണം ചെയ്യാന്‍ ഫോണ്‍ സൗകര്യം ഒരുക്കി ഉദ്യോഗസ്ഥര്‍, മെയ്യനങ്ങാതെ മാസം 4000 രൂപ ശമ്പളവും

തൃശൂര്‍: (www.kvartha.com 16.02.2019) പരോളിലിറങ്ങി മോഷണശ്രമം നടത്തിയതിന് പിടിയിലായ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിക്ക് വിയ്യൂര്‍ ജയിലില്‍ വലിയ സൗകര്യങ്ങളാണ് നല്‍കുന്നത്. അഞ്ച് പേരെ പാര്‍പ്പിക്കാവുന്ന സെല്ലില്‍ കഴിഞ്ഞ ഒരു വര്‍ഷമായി തനിച്ചാണ് സുനിയുടെ വാസം.

ജയിലിനുള്ളിലിരുന്നു ക്വട്ടേഷനുകള്‍ ആസൂത്രണം ചെയ്യാനുള്ള ഫോണ്‍ സൗകര്യം ഒരുക്കിക്കൊടുക്കാനും ചാര്‍ജ് ചെയ്തു നല്‍കാനും ജയില്‍ ഉദ്യോഗസ്ഥരുടെ നീണ്ട പടതന്നെയുണ്ട്. മാനുഷിക പരിഗണനയെന്ന പേരിലാണ് കൊടി സുനിക്ക് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Kodi Suni Still Enjoys a Luxury Life Inside Jail? Officers Are At His Service, Thrissur, News, Kerala, Crime, Criminal Case, Report, Jail

പച്ചക്കറിത്തോട്ടത്തില്‍ പണിക്ക് ഇറങ്ങിയ വകയില്‍ ഓരോ മാസവും 3000 മുതല്‍ 4000 രൂപ വരെ വരുമാനവും ലഭിക്കുന്നു. ഒറ്റ ദിവസം പോലും ജോലി ചെയ്യാതെയാണ് ഈ തുക കൈയ്യില്‍ വരുന്നത്. ജയിലിനുള്ളിലിരുന്നു പുറത്തേക്ക് ഫോണ്‍ വിളികള്‍ നടത്താന്‍ സുനിക്കു സൗകര്യമൊരുക്കിയത് ഉദ്യോഗസ്ഥരില്‍ ചിലരാണ്. ഫോണ്‍ ഉപയോഗത്തിനായി ചാര്‍ജ് നിറച്ച ബാറ്ററികള്‍ നിരന്തരം ഉദ്യോഗസ്ഥര്‍ സെല്ലില്‍ എത്തിക്കുന്നു.

പരോളിലിറങ്ങി കൈതേരി സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവമടക്കം ആസൂത്രണം ചെയ്യപ്പെട്ടതു ജയിലിനുള്ളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ ആക്രമിച്ചു കള്ളക്കടത്തു സ്വര്‍ണം കവര്‍ന്നതടക്കം ജയിലിനുള്ളിലിരുന്ന് ആസൂത്രണം ചെയ്ത ക്വട്ടേഷനുകളുടെ പേരില്‍ പോലീസ് അന്വേഷണം നേരിടുകയാണ് ഇപ്പോള്‍ സുനി.

Keywords: Kodi Suni Still Enjoys a Luxury Life Inside Jail? Officers Are At His Service, Thrissur, News, Kerala, Crime, Criminal Case, Report, Jail.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?