കെ എസ് ടി പി റോഡില്‍ കാറും ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.02.2019) കാസര്‍കോട്- കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ മഡിയനില്‍ കാറും ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ യാത്രക്കാരായ പൂച്ചക്കാട്ടെ മുഹമ്മദ് കുഞ്ഞി (62), മുസമ്മില്‍ (21), ഓട്ടോ ഡ്രൈവര്‍ സൗത്ത് ചിത്താരിയിലെ അബ്ദുല്‍ ഖാദര്‍ (50), ഇല്യാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കാറും ഓട്ടോറിക്ഷയും സ്‌കൂട്ടറിലിടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ മൂന്ന് വാഹനങ്ങളും തകര്‍ന്നു. കാബിനില്‍ കുടുങ്ങിയ ഓട്ടോ ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് നാട്ടുകാര്‍ ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ച് ആശുപത്രിയിലെത്തിച്ചത്.

വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. അപകടത്തെത്തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Road accident in Madiyan, Kanhangad, Kasaragod, News, Accident, Injured, hospital, Police, fire force, Traffic-block, Kerala

Road accident in Madiyan, Kanhangad, Kasaragod, News, Accident, Injured, hospital, Police, fire force, Traffic-block, Kerala

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Road accident in Madiyan, Kanhangad, Kasaragod, News, Accident, Injured, hospital, Police, fire force, Traffic-block, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?