സൗദിയിലുണ്ടായ വാഹനാപകടത്തില്‍ 3 മലയാളികള്‍ മരിച്ചു

ദമ്മാം: (www.kvartha.com 09.02.2019) സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. സൗദിയിലെ അല്‍ഹസ്സയില്‍ ഹറദ് എന്ന സ്ഥലത്ത് പെട്രോള്‍ പമ്പിനടുത്തുണ്ടായ വാഹനാപകടത്തിലാണ് മൂന്ന് മലയാളികള്‍ മരിച്ചത്. മൂവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനില്‍ തങ്കപ്പന്‍, പാലക്കാട് സ്വദേശി ഫിറോസ്ഖാന്‍, തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്.

എക്‌സല്‍ എഞ്ചിനീയറിങ് കമ്പനിയിലെ ജോലിക്കാരാണ് ഇവര്‍. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് മണിയോടെ മൂവരും ഫിറോസ്ഖാന്റെ സുഹൃത്ത് നാസറിന്റെ നിസാന്‍ വാഹനത്തില്‍ റിഗ്ഗിലേക്ക് പുറപ്പെട്ടതായിരുന്നു.

Three Malayalis killed in accident in Saudi Arabia, Dammam, News, Accident, Accidental Death, Dead Body, Dead, hospital, Malayalees, Vehicles, Gulf, World.

ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടം. മൂന്നുപേരുടെയും മൃതദേഹം അല്‍ അഹ്‌സ ഹഫൂഫ് കിങ്ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. അപകടവിവരം അറിഞ്ഞ് ഫിറോസ്ഖാന്റെ സ്‌പോണ്‍സര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Three Malayalis killed in accident in Saudi Arabia, Dammam, News, Accident, Accidental Death, Dead Body, Dead, hospital, Malayalees, Vehicles, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?