ഇതാണ് കൊലമാസ് വിവാഹമോചനം: വിവാഹ രേഖയില്‍ ഒപ്പിട്ട് പുറത്തിറങ്ങുമ്പോള്‍ വധു കാല്‍വഴുതി വീഴാന്‍ പോയി; പിന്നാലെ മന്ദബുദ്ധിയെന്ന് നവവരന്റെ പരിഹാസം; 3 മിനിറ്റിനുള്ളില്‍ യുവാവില്‍ നിന്നും വിവാഹമോചനം നേടി തിരിച്ചടിച്ച് യുവതി

കുവൈത്ത് : (www.kvartha.com 08.02.2019) വിവാഹ കരാറില്‍ ഒപ്പുവെച്ച് മൂന്ന് മിനിറ്റിനകം തന്നെ വിവാഹമോചനം തേടി വധു. കുവൈത്തിലാണ് സംഭവം. നിയമപ്രകാരം കോടതിയില്‍ വെച്ച് വിവാഹ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഭര്‍ത്താവിനൊപ്പം നടന്നുനീങ്ങവെ തന്നെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാണ്ടി അപ്പോള്‍ തന്നെ വധു വിവാഹമോചന അപേക്ഷ നല്‍കുകയായിരുന്നു.

Newlywed bride demands divorce 3 minutes after signing marriage contract, Kuwait, News, Humor, Court, Marriage, Religion, Application, Gulf, World

കോടതിയില്‍ നിന്ന് ഭര്‍ത്താവിനൊപ്പം പുറത്തേക്ക് ഇറങ്ങവെ വധുവിന്റെ കാല്‍ വഴുതി. ഇത് കണ്ട് വരന്‍ പരിഹസിക്കുകയും 'മന്ദബുദ്ധി'യെന്ന് വിളിച്ച് അപമാനിക്കുകയും ചെയ്തുവെന്ന് വധു പറഞ്ഞു. മോശമായ പദപ്രയോഗങ്ങള്‍ കൊണ്ടുള്ള അപമാനം സഹിക്കാനാവാതെ വധു അപ്പോള്‍ തന്നെ തിരികെ കോടതിയിലേക്ക് കയറിപ്പോയി വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്ത ജഡ്ജി അപേക്ഷ അംഗീകരിച്ച് ഉടന്‍ തന്നെ വിവാഹമോചനവും അനുവദിച്ചു.


Keywords: Newlywed bride demands divorce 3 minutes after signing marriage contract, Kuwait, News, Humor, Court, Marriage, Religion, Application, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?