വഴിചോദിച്ച് അടുത്തുകൂടും ; പിന്നീട് വിദഗ്ദമായി മാല പൊട്ടിച്ച് കടന്നുകളയും; ഒരാഴ്ചയ്ക്കിടെ കവര്‍ന്നത് 3 സ്ത്രീകളുടെ മാല ; ഒടുവില്‍ വിരുതനെ കുടുക്കി സിസിടിവി

തിരുവനന്തപുരം: (www.kvartha.com 09.02.2019) വഴി ചോദിക്കാനെന്ന വ്യാജേനെ അടുത്തുകൂടി വിദഗ്ദമായി മാല പൊട്ടിച്ച് കടന്നുകളയുന്ന വിരുതന്‍ ഒടുവില്‍ പിടിയിലായി. പൂജപ്പുര സ്വദേശി സജീവ് (38) ആണ് പിടിയിലായത്. വയോധികയുടെ സ്വര്‍ണ മാല പൊട്ടിച്ചു കടന്നുകളഞ്ഞ കേസില്‍ പിടിയിലായ സജീവ് ഒരാഴ്ച്ചയ്ക്കിടെ നടത്തിയതു മൂന്നു മാല മോഷണം.

പൂജപ്പുരയില്‍ ചെങ്കള്ളൂര്‍ ക്ഷേത്രത്തിനു സമീപം യുവതിയുടെ മാല പിടിച്ചുപറിച്ചതും കവടിയാര്‍ ജവഹര്‍ നഗറില്‍ സ്ത്രീയെ കബളിപ്പിച്ചു മൂന്നു പവന്റെ മാല കവര്‍ന്നതും ഇയാളാണെന്നു തെളിഞ്ഞു. ചെങ്കളൂര്‍ സ്വദേശി ആദ്യം പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്തതോടെയാണു ഈ മോഷണം പുറത്തായത്.

Police caught chain snatcher, Thiruvananthapuram, News, Local-News, CCTV, Theft, Complaint, Arrested, Humor, Kerala

സ്‌കൂട്ടറില്‍ ചുറ്റിക്കറങ്ങി പത്തിലേറെ സ്ത്രീകളോട് ഇയാള്‍ വഴി ചോദിച്ചിരുന്നു. എന്നാല്‍ മറുപടി നല്‍കുന്നവരുടെ മാല മാത്രമാണ് ഇയാള്‍ പൊട്ടിക്കുന്നത്. ബുധനാഴ്ച രാവിലെ പൂജപ്പുരയില്‍ വഴി ചോദിച്ചെത്തിയ ഇയാള്‍ വയോധികയുടെ മാല പിടിച്ചു പറിച്ചു രക്ഷപ്പെടുകയായിരുന്നു.

എന്നാല്‍ വിവരമറിഞ്ഞ് ട്രാഫിക് പോലീസ് പിന്തുടര്‍ന്നു പിടികൂടി. വയോധികയുടെ മൂന്നു പവന്‍ തൂക്കമുള്ള മാലയാണ് പൊട്ടിച്ചെടുത്തത്. സംഭവം സമീപത്തെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞതോടെ മോഷ്ടാവ് എത്തിയ സ്‌കൂട്ടറിന്റെ നമ്പര്‍ വയര്‍ലെസ് സെറ്റിലൂടെ ട്രാഫിക് പോലീസിനു ലഭിച്ചു.

ഈ സമയം മ്യൂസിയം പോലീസ് സ്റ്റേഷനു മുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ബിജുവാണു മോഷ്ടാവിനെ കുടുക്കിയത്. പ്രതിയുടെ അറസ്റ്റോടെ മൂന്നു മോഷണ കേസുകളാണു തെളിഞ്ഞത്. തൊണ്ടി മുതലുകള്‍ പോലീസ് കണ്ടെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police caught chain snatcher, Thiruvananthapuram, News, Local-News, CCTV, Theft, Complaint, Arrested, Humor, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?