അഞ്ചാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം; കിവീസിനെ തകര്‍ത്തത് 35 റണ്‍സിന്
വെല്ലിംഗ്ടണ്‍: (www.kvartha.com 03.02.2019) ന്യസീലാന്‍ഡ് പര്യടനത്തിലെ അഞ്ചാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം. തുടക്കത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ശേഷം പിന്നീട് കരകയറിയ ഇന്ത്യ 49.5 ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചത്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസ് 35 പന്തുകള്‍ ബാക്കിയിരിക്കെ 217 റണ്‍സില്‍ എല്ലാവരും പുറത്തായി.
18 റണ്‍സിനിടെ മുന്‍നിര ബാറ്റ്‌സ്മാന്മാരെല്ലാം വരിവരിയായി കൂടാരം കയറിയ മത്സരത്തില്‍ ഇന്ത്യയെ ട്രാക്കിലേക്ക് തിരിച്ചുകൊണ്ടുവന്നത് അഞ്ചാം വിക്കറ്റില്‍ പിടിച്ചുനിന്ന റായുഡു (90) - വിജ് ശങ്കര്‍ (45) സഖ്യമാണ്. മുന്‍നിര രണ്ടക്കം കാണാതെ പുറത്തായെങ്കിലും ധോണിയൊഴികെയുള്ള മധ്യനിര ബാറ്റ്‌സ്മാന്മാരെല്ലാം മികച്ച പ്രകടനം കാഴിചവെച്ചു. പിന്നീട് വന്ന ജാദവും (34) അഞ്ച് സികസറുകളും രണ്ട് ഫോറുമടക്കം 22 പന്തില്‍ 45 റണ്‍സ് നേടിയ ഹര്‍ദികും വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായി. ബോളര്‍മാരും അവസരത്തിനൊത്തുയര്‍ന്നതോടെ വിജയം ഇന്ത്യയ്‌ക്കൊപ്പമായി.
രോഹിത് ശര്‍മ (2), ധവാന്‍ (6), ഗില്‍ (7), ധോണി (1), ഭുവനേശ്വര്‍ കുമാര്‍ (6), ഷമി (1) എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായി. ചഹല്‍ ഔട്ടാവാതെ നിന്നെങ്കിലും റണ്‍സൊന്നുമെടുത്തില്ല. നാല് വിക്കറ്റ് നേടിയ ഹെന്‍ റിയും മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ ബോള്‍ട്ടുമാണ് ഇന്ത്യയുടെ നട്ടെല്ല് ഒടിച്ചത്.
കിവീസിനും ബാറ്റിംഗില്‍ പിടിച്ചുനില്‍ക്കാനായില്ല. 44 റണ്‍സ് നേടിയ നീഷാം ആണ് ടോപ് സ്‌കോറര്‍. ലതാം (37), വില്യംസണ്‍ (39) എന്നിവരും ഭേദപ്പെട്ട സ്‌കോര്‍ നേടി. വാലറ്റത്ത് ഹെന്‍ റി കൂറ്റനടിക്ക് ശ്രമിച്ചെങ്കിലും അതൊന്നും സ്‌കോര്‍ ബോര്‍ഡില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കിയില്ല.
ഇന്ത്യയ്ക്ക് വേണ്ടി ചഹല്‍ മൂന്നും മുഹമ്മദ് ഷമി, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടി. ഒരു വിക്കറ്റ് ജാദവും ഒരു വിക്കറ്റ് ഭൂവനേശ്വറും സ്വന്തമാക്കിയപ്പോള്‍ ശേഷിക്കുന്ന ഒരു വിക്കറ്റ് ധോണിയുടെ പേരില്‍ റണ്‍ ഔട്ടായി വിധിച്ചു. അംബാട്ടി റായുഡുവാണ് കളിയിലെ താരം.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കി. മുഹമ്മദ് ഷമിയാണ് പരമ്പരയിലെ താരം. മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയ്ക്ക് ഫെബ്രുവരി ആറിന് തുടക്കമാകും.
Keywords: World, News, India, Sports, Cricket, New Zealand, India overcome tough conditions to seal 4-1 win

Powered by Info News For You

Comments
Post a Comment