വിഷമദ്യ ദുരന്തം; മരണസംഖ്യ 35 ആയി, മരിച്ചവരില്‍ 18 സ്ത്രീകളും
ഗുവാഹത്തി: (www.kvartha.com 23.02.2019) അസമില്‍ വിഷമദ്യ ദുരന്തത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 35 പേര്‍ മരിച്ചു. അസമിലെ മൂന്നു വിവിധ സ്ഥലങ്ങളിലായിരുന്നു സംഭവം. ഗൊലാഘട്ട് ജില്ലയിലെ തേയില എസ്റ്റേറ്റില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു 15 സ്ത്രീകള്‍ ഉള്‍പ്പെടെ 25 പേര്‍ വിഷമദ്യം കഴിച്ച് മരിച്ചത്.
വിഷമദ്യം കഴിച്ച് ജില്ലയിലെ തന്നെ മെറാപ്പാനിയിലുണ്ടായ മറ്റൊരു ദുരന്തത്തില്‍ രണ്ടു പേരും വെള്ളിയാഴ്ച ജോര്‍ഹട്ട് ജില്ലയില്‍ മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേരും മരിച്ചു. 55 പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. നിരവധി പേരുടെ നില ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് മൂന്നു അനധികൃത മദ്യ വില്‍പ്പനക്കാരെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ധൈരണ്‍ ഹസാരിക അറിയിച്ചു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാനും മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നാലംഗ അന്വേഷണ സംഘത്തെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാള്‍ ചുമതലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് രണ്ടു എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡു ചെയ്തു.

ദുരന്തത്തിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസം അപ്പര്‍ ഡിവിഷന്‍ കമ്മീഷണര്‍ ജൂലി സോനാവാളിനെ ചുമതലപ്പെടുത്തി. വകുപ്പുതല അന്വേഷണത്തിന് എക്‌സൈസ് മന്ത്രി പരിമാല്‍ സക്ലബയ്യയും ഉത്തരവിട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Hooch Tragedies Death in Assam, Assam, News, National, Death, Hospital, Treatment, Police, Arrest, Report, Chief Minister, Suspension, Enquiry.

Powered by Info News For You

Comments
Post a Comment