32 കോടിയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി രണ്ട് പേരെ ജീവനോടെ തീകൊളുത്തി കൊന്ന സംഭവം; 2പേര്‍ അറസ്റ്റില്‍

ആഗ്ര: (www.kvartha.com 12.02.2019) ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി രണ്ട് പേരെ ജീവനോടെ തീകൊളുത്തി കൊന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഹരിയാനയിലെ ബര്‍സാനയില്‍ കാറിലിട്ടാണ് പ്രതികള്‍ രണ്ട് പേരെ തീകൊളുത്തി കൊലപ്പെടുത്തിയത്. കൊലപാതകം നടത്തും മുമ്പ് പ്രതികള്‍ 32 കോടിയുടെ ഇന്‍ഷ്വറന്‍സ് പോളിസിയെടുത്തിരുന്നു. ഇത് തട്ടിയെടുക്കാനാണ് ക്രൂരമായ കൊലപാതകം ഇവര്‍നടത്തിയത്.

കാറില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് കുന്‍വാര്‍പാല്‍(40), ലഖന്‍(38) എന്നിവരാണെന്ന് കണ്ടെത്തി. തുടരന്വേഷണത്തിലാണ് കൊലപാതകം നടത്തിയത് ലാലാറാം(35), റോഹ്താഷ്(35) എന്നിവരാണെന്ന് തിരിച്ചറിഞ്ഞത്. ഹരിയാനയിലെ പല്‍വാല്‍ ജില്ലയില്‍ നിന്നാണ് മഥുര പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

Haryana youths burn alive 2 in Mathura for Rs 32 crore insurance money, Agra, News, Local-News, Insurance, Murder, Crime, Criminal Case, Police, Arrested, National.

പ്രതികളുടെ പേരിലുണ്ടായിരുന്ന ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി തങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കാനാണ് ലാലാറാമിനേയും റോഹ്താഷിനേയും കാറില്‍ തീകൊളുത്തി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Haryana youths burn alive 2 in Mathura for Rs 32 crore insurance money, Agra, News, Local-News, Insurance, Murder, Crime, Criminal Case, Police, Arrested, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?