സഹോദരന് വാട്‌സ് അപ് മെസേജ് അയച്ച ശേഷം പുഴയില്‍ ചാടി; 3 മാസം മുമ്പ് വിവാഹിതനായ യുവാവിനു വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചു

തളിപ്പറമ്പ്: (www.kvartha.com 06.02.2019) സഹോദരന് വാട്‌സ് അപ് മെസേജ് അയച്ച ശേഷം പുഴയില്‍ ചാടിയ ചൊറുക്കള സ്വദേശിയായ യുവാവിനെ കണ്ടെത്താന്‍ പോലീസും അഗ്‌നിശമന സേനയും തെരച്ചില്‍ തുടരുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതരമണിയോടെയാണ് ചൊറുക്കള മഞ്ചാലിലെ കേളോത്ത് വളപ്പില്‍ കെ.വി.സാബിര്‍ നണിശേരിക്കടവ് പുഴയില്‍ ചാടുന്നതായി സഹോദരന് സന്ദേശമയച്ചത്.

ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ച് ബന്ധുക്കളും നാട്ടുകാരും നണിശേരിക്കടവ് പാലത്തിന് സമീപമെത്തിയപ്പോള്‍ പാലത്തിന് സമീപം സാബിറിന്റെ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിവരെ പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ബുധനാഴ്ച രാവിലെ പോലീസും അഗ്‌നിശമന സേനയും വീണ്ടും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മൂന്ന് മാസം മുമ്പ് വിവാഹിതനായ സാബിറിന് ചില കുടുംബ പ്രശ്‌നങ്ങള്‍ ഉള്ളതായി പോലീസ് പറഞ്ഞു.

Man drowned in river, Kasaragod, News, River, Suicide Attempt, Kerala, Drowned, Police

തളിപ്പറമ്പ് ഡിവൈഎസ്പി പി.കെ.സുധാകരന്‍, സി ഐ കെ.ജെ.വിനോയി, എസ് ഐ കെ.ദിനേശന്‍, അഗ്‌നിശമന സേനാ സ്‌റ്റേഷന്‍ ഓഫീസര്‍ കെ.പി. ബാലകൃഷ്ണന്‍ എന്നിവരാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.


Keywords: Man drowned in river, Kasaragod, News, River, Suicide Attempt, Kerala, Drowned, Police.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?