കാസര്‍കോട് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് 2 പുതിയ ശാഖകള്‍ കൂടി

കാസര്‍കോട്: (www.kasargodvartha.com 22.02.2019) ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ രണ്ട് ശാഖകള്‍കൂടി കാസര്‍കോട് ജില്ലയില്‍ ആരംഭിച്ചു. കാസര്‍കോട് ടൗണ്‍, കോടോം എന്നിവിടങ്ങളിലാണ് പുതിയ ശാഖകള്‍ ആരംഭിച്ചിരിക്കുന്നത്. ഇതോടെ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് ജില്ലയില്‍ അഞ്ച് ശാഖകളായി. കാസര്‍കോട് ശാഖയുടെ ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വ്വഹിച്ചു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കെ. ജോണ്‍ അധ്യക്ഷനായിരുന്നു.

മുനിസിപ്പല്‍ കൗണ്‍സിലര്‍ അരുണ്‍ കുമാര്‍ എ.ടി.എം. കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ചെയര്‍മാന്‍ കെ.എസ്. അന്‍വര്‍ സാദത്ത് സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെയും കാസര്‍കോട് മര്‍ച്ചന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നാഗേഷ് ഷെട്ടി ക്യാഷ് കൗണ്ടറിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള വ്യാപാരി വ്യവസായി സമിതി സെക്രട്ടറി കെ എച്ച് മഹ് മൂദ്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റ് വി സുദേവ് കുമാര്‍, ബ്രാഞ്ച് മാനേജര്‍ കെ. പ്രജില്‍ എന്നിവര്‍ പ്രസംഗിച്ചു.

കോടോം ശാഖയുടെ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. രാജന്‍ നിര്‍വ്വഹിച്ചു. കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണന്‍ എ.ടി.എം. കൗണ്ടറും കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.സി. മാത്യു ക്യാഷ് കൗണ്ടറിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കെ. ജോണ്‍ അധ്യക്ഷനായിരുന്നു. രാജപുരം ഹോളി ഫാമിലി ഫൊറാന പള്ളി വികാരി റവ. ഫാ. ഷാജി വടക്കത്തൊടി അനുഗ്രഹ പ്രഭാഷണം നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി എ.എം. വിനോദ്, കേരള വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് എം.കെ. ശശിധരന്‍, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റ് വി സുദേവ് കുമാര്‍, ബ്രാഞ്ച് മാനേജര്‍ ഒ.ജെ സാവിയോ എന്നിവര്‍ പ്രസംഗിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bank, Business, New 2 Branches for Kasaragod Esaf Finance Bank
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?