വീട്ടമ്മയുടെ നഗ്‌നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; 2 പേര്‍ അറസ്റ്റില്‍

കോട്ടയം: (www.kvartha.com 06.02.2019) മൊബൈല്‍ ഫോണില്‍ വീട്ടമ്മയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുങ്കുന്നം പ്രയാറ്റ് സുനില്‍കുമാര്‍ (47), നെടുങ്കുന്നം ഏറത്തേടത്ത് ശ്രീനിവാസന്‍ (56) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

വീട്ടമ്മയുമായി സുനില്‍കുമാര്‍ ഏറെനാളുകളായി പരിചയത്തിലായിരുന്നു. ഇതിനിടെ ആറുമാസം മുമ്പ് വീട്ടമ്മയുടെ നഗ്‌നചിത്രങ്ങള്‍ സൂത്രത്തില്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും അത് കാണിച്ച് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇക്കാര്യം സുഹൃത്തായ ശ്രീനിവാസനോട് പറയുകയും നഗ്‌നചിത്രങ്ങള്‍ കാട്ടിക്കൊടുക്കുകയും ചെയ്തു.

2 Arrested For Allegedly Blackmailing Married Woman, Kottayam, News, Crime, Criminal Case, Mobile Phone, Blackmailing, Arrested, Molestation, Police, Kerala

ഇതോടെ നഗ്‌നചിത്രങ്ങള്‍ തന്റെ കൈയിലുണ്ടെന്നും ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ വാട്ട്‌സ് ആപ്പിലിടുമെന്നും ഭീഷണിപ്പെടുത്തി ശ്രീനിവാസനും വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു. ഒടുവില്‍ പീഡനം സഹിക്കവയ്യാതെ വന്നപ്പോള്‍ വീട്ടമ്മ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതികളുടെ അറസ്റ്റ്.


Keywords: 2 Arrested For Allegedly Blackmailing Married Woman, Kottayam, News, Crime, Criminal Case, Mobile Phone, Blackmailing, Arrested, Molestation, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?