ആത്മഹത്യ ചെയ്യുന്നുവെന്ന് സഹോദരന് മെസ്സേജ് അയച്ചശേഷം കാണാതായ യുവാവിന്റെ മൃതദേഹം 2 ദിവസത്തിനുശേഷം പുഴയില്‍ നിന്നും കണ്ടെത്തി

തളിപ്പറമ്പ്: (www.kvartha.com 08.02.2019) ആത്മഹത്യ ചെയ്യുന്നുവെന്ന് സഹോദരന് മെസ്സേജ് അയച്ചശേഷം കാണാതായ യുവാവിന്റെ മൃതദേഹം രണ്ടു ദിവസത്തിനുശേഷം പുഴയില്‍ നിന്നും കണ്ടെത്തി. മഞ്ചാല്‍ കേളോത്ത് വളപ്പില്‍ സാബിറി(28 )ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

പറശ്ശിനികടവ് എകെജി ദ്വീപിന് സമീപത്തെ പുഴയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് രാത്രിയില്‍ താന്‍ മരിക്കുകയാണെന്ന് കാട്ടി ഇയാള്‍ സഹോദരന് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു.

Missing man's body found in river, Dead Body, Dead, River, Police, Probe, Message, Family, Missing, News, Local-News, Kerala.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സാബിറിന്റെ ബൈക്കും മൊബൈല്‍ ഫോണും പറശ്ശിനിക്കടവ് നാണിച്ചേരി കടവ് പാലത്തിനുമുകളില്‍ രാത്രി 9.30 മണിയോടെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും പോലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേ ദിവസവും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

വ്യാഴാഴ്ച രാവിലെയാണ് സാബിറിന്റെ മൃതദേഹം കണ്ടെത്തിയത്. കണ്ണൂരിലെ സ്വകാര്യ ലാബില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ മൂന്നുമാസം മുമ്പാണ് വിവാഹിതനായത്. ഇയാളുടെ വൈവാഹിക ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉള്ളതായി പോലീസ് നേരത്തെ പറഞ്ഞിരുന്നു.

റുഖ്‌സാനയാണ് സാബിറിന്റെ ഭാര്യ. അന്‍വര്‍, സഫീര്‍ എന്നിവര്‍ സഹോദരങ്ങളാണ്.


Keywords: Missing man's body found in river, Dead Body, Dead, River, Police, Probe, Message, Family, Missing, News, Local-News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?