എക്‌സൈസ് സംഘത്തെ കണ്ട കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി അപകടത്തില്‍പെട്ടു; 2 യുവാക്കള്‍ കഞ്ചാവുമായി പിടിയില്‍

ആലക്കോട്: (www.kasargodvartha.com 05.02.2019) എക്‌സൈസ് സംഘത്തെ കണ്ട കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി അപകടത്തില്‍പെട്ടു. പിന്തുടര്‍ന്ന എക്‌സൈസ് സംഘം രണ്ടു യുവാക്കള്‍ കഞ്ചാവുമായി പിടികൂടി. പെരിങ്ങാലയിലാണ് സംഭവം. ചെറുവത്തൂര്‍ അച്ചാംതുരത്തിയിലെ കെ പി ഹരിന്‍കുമാര്‍ (26), നീലേശ്വരം പടിഞ്ഞാമറ്റം കൊഴുവില്‍ സ്വദേശി പി വി ഗൗതം(21) എന്നിവരാണ് പിടിയിലായത്.

ഇവരില്‍ നിന്നും 50 ഗ്രാം കഞ്ചാവ് പിടികൂടി. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ വി വാസുദേവന്‍, പ്രിവന്റീവ് ഓഫീസര്‍ ഷനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് വേട്ട നടത്തിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 2 held with Ganja, kasaragod, news, Ganja, Excise, Car, custody, Crime, Kerala, Top-Headlines.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?