മലപ്പുറത്തെ ആശുപത്രിയില്‍ തീപിടുത്തം: 2പേര്‍ക്ക് പരിക്ക്; സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം

മലപ്പുറം: (www.kvartha.com 22.02.2019) മലപ്പുറം പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടിത്തം. ജനറേറ്റര്‍ റൂമില്‍ നിന്നാണു തീ പടര്‍ന്നത്. ജനറേറ്റര്‍ പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായതെന്നാണ് അറിയാന്‍ കഴിഞ്ഞത്. തീപിടുത്തത്തെ തുടര്‍ന്ന് ഇതിനടുത്തുള്ള കെട്ടിടത്തിലെ രോഗികളെ ഒഴിപ്പിച്ചു.

ആശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ വെള്ളിയാഴ്ച രാവിലെ 10.20 മണിയോടെയാണ് തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞ് ഫയര്‍ ഫോഴ്‌സിന്റെ നാല് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു കൊണ്ടിരിക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്.

Fire breaks out Hospital in Perinthalmanna, Malappuram, Malappuram, News, hospital, Treatment, Patient, Fire, Kerala.

വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെ കറുത്ത പുക ഉയരുകയും ചെയ്തത് പരിഭ്രാന്തി പടര്‍ത്തി. ഉടന്‍ തന്നെ തീവ്ര പരിചരണ വിഭാഗത്തിലും മറ്റുമുള്ള ഗുരുതരാവസ്ഥയിലുള്ള രോഗികളെ അടുത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. രോഗികളുള്‍പ്പെടെയുള്ളവര്‍ പുറത്തേക്കിറങ്ങി. ഒന്നര മണിക്കൂറിന് ശേഷം തീ പൂര്‍ണമായും അണച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fire breaks out Hospital in Perinthalmanna, Malappuram, Malappuram, News, hospital, Treatment, Patient, Fire, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?