ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഡെല്‍ഹിയിലെത്തി; ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മലയാളി വീട്ടമ്മയ്ക്കും 2 മക്കള്‍ക്കും ദാരുണാന്ത്യം
ന്യൂഡെല്‍ഹി: (www.kvartha.com 12.02.2019) ന്യൂഡെല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ വെന്തുമരിച്ച 17 പേരില്‍ മലയാളിയായ വീട്ടമ്മയും രണ്ട് മക്കളും. ചോറ്റാനിക്കര ചേരാനല്ലൂര്‍ സ്വദേശി നളിനി മക്കളായ ജയശ്രീ(48 ), വിദ്യാസാഗര്‍ എന്നിവരാണ് മരിച്ചത്. കരോള്‍ബാഗിലെ അര്‍പിത് പാലസ് ഹോട്ടലില്‍ ഉണ്ടായ തീപിടുത്തത്തിലാണ് അപകടം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Keralite woman among 17 killed in Delhi hotel blaze, New Delhi, News, Malayalees, Burnt to death, Hotel, Police, Family, National.
പുലര്‍ച്ചെ 4.30നാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 13 അംഗ മലയാളി സംഘം ഹോട്ടലിലുണ്ടായിരുന്നു. ഇതില്‍ 10 പേര്‍ സുരക്ഷിതരാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഒരു വിവാഹത്തില്‍ പങ്കെടുക്കാനായാണ് സംഘം ഹോട്ടലിലെത്തിയത്.
ഹോട്ടലില്‍ കുടുങ്ങിയവരില്‍ 35 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പൊള്ളലേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഹോട്ടലിന്റെ നാലാം നിലയിലാണ് ആദ്യം തീപടര്‍ന്നത്. ഈ സമയം 60 ലധികം പേരാണ് ഹോട്ടലിലുണ്ടായിരുന്നത്. വിവരമറിഞ്ഞ് സുരക്ഷാ സേന എത്തുമ്പോഴേക്കും തീ പടര്‍ന്നിരുന്നതായി ഡെല്‍ഹി അഗ്‌നിശമന സേനാ ഡയറക്ടര്‍ ജി.സി മിശ്ര അറിയിച്ചു.

നിലവില്‍ തീ നിയന്ത്രണ വിധേയമാണ്. സംഭവമറിഞ്ഞയുടന്‍ 20 ലേറെ ഫയര്‍ എഞ്ചിനുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. കുടുങ്ങിക്കിടക്കുന്ന ആളുകളെ ഹോട്ടലില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് 60ഓളം പേര്‍ സംഭവത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും മരിച്ച നളിനിയും മക്കളും നാല് ദിവസം മുമ്പാണ് കൊച്ചിയില്‍ നിന്നും യാത്ര തിരിച്ചതെന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
ചേരനല്ലൂര്‍ പോലീസ് സ്‌റ്റേഷന് സമീപത്തെ ജയശ്രീയുടെ തറവാട്ട് വീട്ടില്‍ ഒത്തു കൂടിയ ശേഷം ട്രെയിന്‍ മാര്‍ഗമാണ് ഇവര്‍ ഡല്‍ഹിലെത്തിയതെന്നാണ് ലഭ്യമായ വിവരം. ജയശ്രീയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ വിദേശത്താണ്. മക്കളിലൊരാള്‍ നാട്ടിലും മറ്റൊരാള്‍ ബംഗളൂരുവിലുമാണ്. ചോറ്റാനിക്കരയിലെ വീട്ടില്‍ പോലീസ് എത്തിയിട്ടുണ്ട്. ബന്ധുക്കളില്‍ നിന്ന് വിവരം ശേഖരിച്ച് വിരികയാണ്.
തീപിടിത്തത്തില്‍ മരിച്ച ജയശ്രീയുടെ മൃതദേഹമാണ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നാലെ കാണാതായ അമ്മ നളിനിയുടെയും സഹോദരന്‍ വിദ്യാസാഗറിന്റെയും മൃതദേഹം കണ്ടെത്തി. ഇവരുടെ ബന്ധു ആശുപത്രിയിലെത്തിയാണ് ദേഹത്തുണ്ടായിരുന്ന ആഭരണങ്ങള്‍ നോക്കി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.
ചേരനല്ലൂര്‍ പോലീസ് സ്‌റ്റേഷന് സമീപത്തെ ജയശ്രീയുടെ തറവാട്ട് വീട്ടില്‍ ഒത്തു കൂടിയ ശേഷം ട്രെയിന്‍ മാര്‍ഗമാണ് ഇവര്‍ ഡല്‍ഹിലെത്തിയതെന്നാണ് ലഭ്യമായ വിവരം. ജയശ്രീയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ വിദേശത്താണ്. മക്കളിലൊരാള്‍ നാട്ടിലും മറ്റൊരാള്‍ ബംഗളൂരുവിലുമാണ്. ചോറ്റാനിക്കരയിലെ വീട്ടില്‍ പോലീസ് എത്തിയിട്ടുണ്ട്. ബന്ധുക്കളില്‍ നിന്ന് വിവരം ശേഖരിച്ച് വിരികയാണ്.
തീപിടിത്തത്തില്‍ മരിച്ച ജയശ്രീയുടെ മൃതദേഹമാണ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നാലെ കാണാതായ അമ്മ നളിനിയുടെയും സഹോദരന്‍ വിദ്യാസാഗറിന്റെയും മൃതദേഹം കണ്ടെത്തി. ഇവരുടെ ബന്ധു ആശുപത്രിയിലെത്തിയാണ് ദേഹത്തുണ്ടായിരുന്ന ആഭരണങ്ങള്‍ നോക്കി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.
Keywords: Keralite woman among 17 killed in Delhi hotel blaze, New Delhi, News, Malayalees, Burnt to death, Hotel, Police, Family, National.
Powered by Info News For You

Comments
Post a Comment