2 കുട്ടികള്‍ക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കി
ഉഡുപ്പി: (www.kasargodvartha.com 11.02.2019) രണ്ട് കുട്ടികള്‍ക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കി. മുനിയാല്‍ ഹെബ്രി മാട്ടിബെട്ടുവിലെ സന്തോഷിന്റെ ഭാര്യ ദീപ (25)യാണ് മക്കളായ പ്രിയ (ആറ്), ശ്രേയ (ഒമ്പത്) എന്നിവരെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. വിട്ടുമാറാത്ത അസുഖത്തെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്നു ദീപയെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് മക്കള്‍ക്ക് കൊടുത്ത ശേഷം യുവതിയും വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. അമൃത ഭാരതി വിദ്യാലയിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രേയ. ഇതേ സ്‌കൂളിലെ തന്നെ എല്‍ കെ ജി വിദ്യാര്‍ത്ഥിനിയാണ് പ്രിയ. സംഭവത്തില്‍ ഹെബ്രി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Woman suffering from health issues kills two children, commits suicide, Udupi, News, Top-Headlines, National, Death, Suicide, Police, Case, Enquiry.

Powered by Info News For You
Comments
Post a Comment