സ്വര്‍ണം ഗുളികരൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമം; 2 പേര്‍ വിമാനത്താവളത്തില്‍ പിടിയില്‍

കരിപ്പൂര്‍: (www.kasargodvartha.com 07.02.2019) സ്വര്‍ണം ഗുളികരൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച രണ്ടു പേരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് സംഘം പിടികൂടി. 65.59 ലക്ഷത്തിന്റെ 1.98 കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. മലപ്പുറം സ്വദേശികളായ കണ്ണങ്ങാട്ടില്‍ മനോഹരന്‍ ഹരീഷ് കുമാര്‍, മൂര്‍ക്കന്‍ അബ്ദുല്‍ ജലീല്‍ എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച ഉച്ചയോടെ അബുദാബിയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരിലെത്തിയതായിരുന്നു ഇരുവരം.

മനോഹരന്‍ ഹരീഷ് കുമാറില്‍ നിന്ന് 30.58 ലക്ഷം രൂപയുടെ 922.5 ഗ്രാം സ്വര്‍ണവും അബ്ദുല്‍ ജലീലില്‍ നിന്ന് 35.01 ലക്ഷം രൂപയുടെ 1.056 കിലോഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Kozhikode, Top-Headlines, gold, Gold smuggling; 2 held

  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?