ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടി
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.02.2019) ഹോട്ടല്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് സുഹൃത്തില്‍ നിന്നും കാല്‍ക്കോടി രൂപ തട്ടിയെടുത്തതായി കേസ്. നോര്‍ത്ത് കോട്ടച്ചേരി തെക്കേപ്പുറത്തെ റിയാസി(40)നെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. സുഹൃത്തായ പയ്യന്നൂര്‍ കാറമ്മേലിലെ എം ടി പി സലാമില്‍ നിന്നാണ് ഹോട്ടല്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 2016 ഡിസംബര്‍ 26ന് റിയാസ് 25 ലക്ഷം രൂപ വാങ്ങിയത്.
ഗള്‍ഫിലെ ജോലിക്കിടയിലാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്. പയ്യന്നൂരില്‍ എല്ലാവിധ സൗകര്യങ്ങളോടുകൂടിയുള്ള ഹോട്ടല്‍ ബിസിനസ് ആരംഭിക്കാമെന്ന് പറഞ്ഞ് ഭാര്യ സറീനയോടൊപ്പമെത്തിയാണ് റിയാസ് പണം വാങ്ങിയതെന്ന് സലാം പറയുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഹോട്ടല്‍ ബിസിനസ് ആരംഭിക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നി പണം തിരികെ ആവശ്യപ്പെട്ടു. പിന്നീട് രണ്ടു തവണകളിലായി ഏതാണ്ട് ആറേമുക്കാല്‍ ലക്ഷം രൂപ മാത്രമാണ് തിരികെ നല്‍കിയത്. ബാക്കി തുകക്ക് ആറ് ചെക്കുകളും നല്‍കി. എന്നാല്‍ ചെക്കുമായി ബാങ്കിനെ സമീപിച്ചപ്പോഴാണ് ചെക്കുകള്‍ വ്യാജ ഒപ്പിട്ടതാണെന്ന് മനസിലായത്. തുടര്‍ന്നാണ് സലാം പോലീസില്‍ പരാതി നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, case, Cheating case against One
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment