സൈനികന്‍ വസന്ത കുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കും; കുട്ടികളെ സര്‍ക്കാര്‍ പഠിപ്പിക്കും, ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്തുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kvartha.com 19.02.2019) കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ വയനാട് സ്വദേശി വി.വി. വസന്ത കുമാറിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും. വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കും. ഭാര്യയ്ക്ക് 15 ലക്ഷം രൂപയും മാതാവിന് 10 ലക്ഷം രൂപയും നല്‍കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കേരള വെറ്ററിനറി സര്‍വകലാശാലയ്ക്കു കീഴിലെ പൂക്കോട് കേന്ദ്രത്തില്‍ താല്‍കാലിക ജീവനക്കാരിയായ വസന്തകുമാറിന്റെ ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

വസന്തകുമാറിന്റെ ഭാര്യ വെറ്ററിനറി സര്‍വകലാശാലയില്‍ നിലവില്‍ അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയാണ്. കുട്ടികളുടെ വിദ്യാഭാസ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കും. വീട് വച്ച് നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വസന്തകുമാറിന്റെ മക്കളായ അനാമികയേയും അമര്‍ദീപിനേയും കേന്ദ്രീയ വിദ്യാലയത്തില്‍ ചേര്‍ത്ത് പഠിപ്പിക്കാനുള്ള ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Kerala govt announces Rs 25 lakh to slain CRPF jawan's family, Thiruvananthapuram, News, Kerala, Military, Death, Chief Minister, Government

അതേസമയം, ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ ദേശീയതലത്തില്‍ മുന്‍നിരയിലെത്തി. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റി. ലോകകേരള സഭ നേട്ടങ്ങള്‍ കൊണ്ടുവരും. വ്യാവസായിക മുന്നേറ്റത്തിന് ചട്ടങ്ങള്‍ മാറ്റി. സര്‍ക്കാര്‍ 1000 ദിവസം തികയ്ക്കുന്നതിന്റെ ആഘോഷം ബുധനാഴ്ച കോഴിക്കോട് തുടങ്ങും. 27 ന് തിരുവനന്തപുരത്ത് സമാപിക്കും. വിവിധ പദ്ധതികള്‍ സംസ്ഥാനത്തിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Keywords: Kerala govt announces Rs 25 lakh to slain CRPF jawan's family, Thiruvananthapuram, News, Kerala, Military, Death, Chief Minister, Government.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?