ഒറ്റപ്രസവത്തില്‍ ഏഴുകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി 25കാരി; അപൂര്‍വമെന്ന് വൈദ്യലോകം

ബാഗ്ദാദ്: (www.kvartha.com 16.02.2019) ഒറ്റ പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി 25കാരി. ഇറാഖി യുവതിയായ 25കാരിയാണ് സ്വാഭാവിക പ്രസവത്തിലൂടെ ഏഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.

അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ദിയാലി പ്രവിശ്യയിലെ അല്‍ ബാതൗല്‍ ആശുപ്രത്രി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

 Seven from heaven: 25-year-old lady gives birth to septuplets naturally, Baghdad, news, World, Health, Iraq, hospital, Babies, Lady, Birth

ആറ് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് സ്വാഭാവിക പ്രസവത്തിലൂടെ ജനിച്ചത്. അമ്മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും അമ്മയും കുഞ്ഞുങ്ങളും പൂര്‍ണാരോഗ്യത്തോടെ ആശുപത്രിയില്‍ തുടരുന്നു. ഇറാഖില്‍ ഇത് ആദ്യമായാണ് ഒറ്റപ്രസവത്തില്‍ ഏഴ് കുട്ടികള്‍ ജനിക്കുന്നത്.

കുട്ടികളുടെ അച്ഛന്റെ പേര് യൂസഫ് ഫാദില്‍ എന്നറിയിച്ചിട്ടുണ്ടെങ്കിലും അമ്മയുടെ പേര് വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

1997ലാണ് ലോകത്ത് ആദ്യമായി ഒറ്റ പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ ജനിച്ചത്. മിറാക്കിള്‍ ബര്‍ത്ത് എന്നായിരുന്നു ആ പ്രസവത്തെ വൈദ്യലോകം വിശേഷിപ്പിച്ചത്. ഒറ്റ പ്രസവത്തില്‍ ഏഴ് കുട്ടികള്‍ ജനിക്കുന്ന അവസ്ഥയെ സെപ്റ്റിയൂപ്ലെറ്റ്‌സ് (Septuplets) എന്നാണ് പറയുന്നത്. എണ്ണത്തിനനുസരിച്ച് ഇത് പല പേരുകളില്‍ അറിയപ്പെടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Seven from heaven: 25-year-old lady gives birth to septuplets naturally, Baghdad, news, World, Health, Iraq, hospital, Babies, Lady, Birth.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?