കള്ളന്മാര്‍ ഇങ്ങനെയും! തയ്യല്‍കട ഉടമയുടെ വീട്ടിലെ കവര്‍ച്ച; മൂന്നാം ദിവസം 25 പവന്‍ മോഷണ മുതലുകള്‍ വീട്ടുമുറ്റത്ത്, അമ്പരന്ന് കുടുംബം
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.02.2019) തയ്യല്‍കട ഉടമയുടെ വീട്ടില്‍ നിന്നും മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ മൂന്നാം ദിവസം വീട്ടുമുറ്റത്ത് കണ്ടെത്തി. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ രമേശന്റെ വീട്ടില്‍ നിന്നുമാണ് മൂന്നു ദിവസം മുമ്പ് 25 പവന്‍ സ്വര്‍ണാഭരണങ്ങളും 5,000 രൂപയും കവര്‍ച്ച ചെയ്യപ്പെട്ടത്. ഇതില്‍ 25 പവന്‍ സ്വര്‍ണാഭരണങ്ങളും വ്യാഴാഴ്ച രാവിലെയാണ് വീട്ടുമുറ്റത്ത് കണ്ടെത്തിയത്. സ്വര്‍ണം തിരികെ കിട്ടിയതിന്റെ അമ്പരപ്പ് വീട്ടുകാരുടെ മുഖത്തു നിന്നും ഇനിയും മാറിയിട്ടില്ല.
പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണം. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊട്ടിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. തുടര്‍ന്ന് കിടപ്പുമുറിയിലെ അലമാര തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത് കടന്നുകളയുകയായിരുന്നു. ഇതേ സമയം രമേശനും ഭാര്യയും രണ്ട് മക്കളും വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്നുവെങ്കിലും ഒന്നും അറിഞ്ഞിരുന്നില്ല. പിറ്റേന്ന് രാവിലെയാണ് കവര്‍ച്ച നടന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്.
ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടയിലാണ് മോഷണം പോയ ആഭരണങ്ങള്‍ മാത്രം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം കവര്‍ച്ച ചെയ്യപ്പെട്ട 5,000 രൂപ തിരികെ നല്‍കാന്‍ മോഷ്ടാവ് സൗമനസ്യം കാട്ടിയില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, House, Top-Headlines, Thief gives back 25 sovereign of stolen gold to the owner
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, House, Top-Headlines, Thief gives back 25 sovereign of stolen gold to the owner
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment