ടൈലര്‍ സ്ഥാപന ഉടമയുടെ വീട്ടില്‍ കവര്‍ച്ച; 25 പവന്‍ സ്വര്‍ണാഭരണങ്ങളും 5,000 രൂപയും മോഷണം പോയി, കവര്‍ച്ച നടന്ന വിവരമറിഞ്ഞത് വീട്ടുകാര്‍ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.02.2019) ടൈലര്‍ സ്ഥാപന ഉടമയുടെ വീട്ടില്‍ കവര്‍ച്ച. 25 പവന്‍ സ്വര്‍ണാഭരണങ്ങളും 5,000 രൂപയും മോഷണം പോയി. പടന്നക്കാട്ടെ ടൈലര്‍ സ്ഥാപന ഉടമ രമേശിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം. വീട്ടുകാര്‍ രാവിലെ ഉണര്‍ന്നപ്പോഴാണ് വീട്ടില്‍ കവര്‍ച്ച നടന്ന വിവരമറിഞ്ഞത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ കൊളുത്ത് ഇളക്കിമാറ്റിയ നിലയിലാണ്.

രമേശനും കുടുംബവും ഒരു മുറിയില്‍ ഉറങ്ങുകയായിരുന്നു. മറ്റൊരു മുറിയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് മോഷണം പോയത്. അലമാരയുടെ മുകളില്‍ വസ്ത്രങ്ങള്‍ സൂക്ഷിച്ച സഞ്ചിയിലാണ് സ്വര്‍ണാഭരണവും സൂക്ഷിച്ചിരുന്നത്. അലമാര വാരിവലിച്ചിട്ട നിലയിലാണ്. 50,000 രൂപ ഇതേ അലമാരയില്‍ സൂക്ഷിച്ചിരുന്നു. ഇത് നഷ്ടപ്പെട്ടിട്ടില്ല.

വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, House, Robbery, gold, Crime, Top-Headlines, Padannakad, Robbery in house at Padannakkad
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?