24 കാരിയുടെ ജനനേന്ദ്രിയം മുറിച്ചു; യുവതിക്ക് തടവ് ശിക്ഷ

താനെ: (www.kvartha.com 05.02.2019) 24 കാരിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിക്ക് തടവ് ശിക്ഷ. മുംബൈ താനെയിലാണ് സംഭവം. ശരീരവില്‍പ്പനയ്ക്ക് വിസമ്മതിച്ച ഇരുപത്തിനാലുകാരിയുടെ ജനനേന്ദ്രിയം മുറിക്കുകയും ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്ത നാല്‍പ്പതുകാരിയെയാണ് പത്തുവര്‍ഷം തടവിന് ശിക്ഷിച്ചത്. ബംഗ്ലാദേശുകാരിയായ റൂബി മുന്‍ഷിയെയാണ് താനെ കോടതി ശിക്ഷിച്ചത്.
Thane, National, News, Jail, Court, Thane: Woman gets 10 years rigorous imprisonment for slashing girl's private parts

മികച്ച ജോലിനല്‍കാമെന്ന് പറഞ്ഞ് ബംഗ്ലാദേശില്‍ നിന്നും യുവതിയെ മുംബൈയിലെത്തിക്കുകയും തുടര്‍ന്ന് ശരീരവില്‍പ്പനയ്ക്ക് നിര്‍ബന്ധിക്കുകയുമായിരുന്നു. എന്നാല്‍ ഇതിന് യുവതി എതിര്‍ത്തതോടെയാണ് കൊടുംക്രൂരത കാട്ടിയത്.

ഭീകരമായി മര്‍ദിച്ചശേഷം കത്തികൊണ്ട് ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടര്‍ന്ന് ശരീരമാസകലം സിഗരറ്റുപയോഗിച്ച് പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. ഭീകരമര്‍ദനത്തില്‍ യുവതിയുടെ പല്ലുകളും നഷ്ടമായി. ദീര്‍ഘനാള്‍ യുവതിക്ക് ആശുപത്രിയില്‍ കഴിയേണ്ടിവന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thane, National, News, Jail, Court, Thane: Woman gets 10 years rigorous imprisonment for slashing girl's private parts 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?