ഒമാനിനെ 24റണ്‍സിന് ചുരുട്ടിക്കൂട്ടി സ്‌കോട്‌ലാന്‍ഡ്


മസ്‌ക്കറ്റ്: (www.kvartha.com 19.02.2019) ഒമാനിനെ 24റണ്‍സിന് ചുരുട്ടിക്കൂട്ടി സ്‌കോട്‌ലാന്‍ഡ് ക്രിക്കറ്റിലെ തങ്ങളുടെ വളര്‍ച്ച ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കയാണ്. ഒമാനെതിരായ മൂന്നു മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ 10 വിക്കറ്റിന് സ്‌കോട്ട്‌ലന്‍ഡ് ജയം കണ്ടു.

ആദ്യം ബാറ്റു ചെയ്ത ഒമാനെ വെറും 24 റണ്‍സിന് പവലിയനിലെത്തിച്ച സ്‌കോട്ട്‌ലന്‍ഡ് മറുപടി ബാറ്റിങ്ങില്‍ വെറും 3.2 ഓവറില്‍ വിജയം കൈപിടിയിലാക്കി. നാലു വിക്കറ്റുകള്‍ വീതം നേടിയ അഡ്രിയാന്‍ നെയ്‌ലും റൈദ്രി സ്മിത്തും ചേര്‍ന്നാണ് ഒമാനെ ചരുട്ടിക്കൂട്ടിയത്. 17.1 ഓവര്‍ പിടിച്ചുനിന്നാണ് ഒമാന്‍ 24 റണ്‍സെടുത്തത്.

Oman bowled out for 24 off 17.1 overs! Scotland win in just 3.2 overs, Muscat, Oman, Cricket, Sports, Winner, Gulf, World

15 റണ്‍സെടുത്ത കന്‍വാര്‍ അലിയാണ് ഒമാന്റെ ടോപ് സ്‌കോറര്‍. രണ്ടു റണ്‍സ് വീതമെടുത്ത മുഹമ്മദ് നദീമും അജയ് ലാല്‍ചേതയുമാണ് പിന്നീടുള്ള ബാറ്റ്‌സ്മാന്‍മാര്‍. ആറു താരങ്ങള്‍ പൂജ്യത്തിന് പുറത്തായി.

കഴിഞ്ഞ വര്‍ഷം ലോക ഒന്നാം നമ്പര്‍ ടീമായ ഇംഗ്ലണ്ടിനെതിരെ 371 റണ്‍സ് സ്‌കോര്‍ ചെയ്ത ടീമാണ് സ്‌കോട്ട്‌ലന്‍ഡ്. അന്ന് വെറും ആറു റണ്‍സിനാണ് ടീം തോറ്റത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ നാലാമത്തെ സ്‌കോറാണ് ഒമാന്റെ 24 റണ്‍സ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Oman bowled out for 24 off 17.1 overs! Scotland win in just 3.2 overs, Muscat, Oman, Cricket, Sports, Winner, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?