ബീഹാറില്‍ ട്രെയിന്‍ പാളംതെറ്റി: എഴുപേര്‍ മരിച്ചു 24പേര്‍ക്ക് പരിക്ക്

(www.evisionnews.co) ബീഹാറിലെ വൈശാലി ജില്ലയില്‍ സീമാഞ്ചല്‍ എക്സ്പ്രസ് പാളം തെറ്റി ഏഴുപേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ 3.52നാണ് അപകടം. ട്രെയിനിന്റെ ഒമ്പത് കോച്ചുകളാണ് പാളം തെറ്റിയത്. ഇതില്‍ മൂന്ന് കോച്ചുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും.

ബീഹാറിലെ ജോഗ്ബാനിയില്‍ നിന്നും ന്യൂഡല്‍ഹി ആനന്ദ് വിഹാര്‍ ടെര്‍മിനലിലേക്ക് വരികയായിരുന്ന ട്രെയിന്‍ അപകടം നടക്കുമ്പോള്‍ നല്ല വേഗതയിലായിരുന്നു. സഹദായി ബസര്‍ഗില്‍ നടന്ന അപകടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ ഓഫീസ് അറിയിച്ചു. അപകടം ഉണ്ടായ വിവരം റെയില്‍വേ മന്ത്രി പിയൂഷ്ഗോയലും സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?