ദേശസാത്കൃത ബാങ്കില്‍ നിന്നും ഒണ്‍ലൈന്‍വഴി 21.8 ലക്ഷം തട്ടിയ നാല് നൈജീരിയക്കാര്‍ അറസ്റ്റില്‍

ഗുരുവായൂര്‍: (www.kvartha.com 02.02.2019) ഗുരുവായൂരിലെ ദേശസാത്കൃത ബാങ്ക് ശാഖയില്‍ നിന്ന് ഓണ്‍ലൈന്‍ വഴി 21.8 ലക്ഷം രൂപ തട്ടിയ കേസില്‍ മുഖ്യ പ്രതികളായ നാല് നൈജീരിയന്‍ പൗരന്മാര്‍ അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. പിടിയിലായ നൈജീരിയന്‍ പൗരന്മാര്‍ രാജ്യാന്തര കുറ്റവാളികളാണെന്നും കൂടുതല്‍ തട്ടിപ്പ് പുറത്തുവരുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ഡോ.പി.യതീഷ് ചന്ദ്ര പറഞ്ഞു.

ക്രിസ്റ്റ്യന്‍ ഒബീജി, പാസ്‌കല്‍ അഹിയാദ്, സാംസണ്‍, അക്വിലേ ഫിബിലി എന്നിവരാണ് ജില്ലാ ക്രൈംബ്രാഞ്ച് സ്‌ക്വാഡിന്റെ പിടിയിലായത്. ചാവക്കാട് തിരുവത്ര സ്വദേശി കാഞ്ഞിരപറമ്പില്‍ ശശി ബാങ്ക് ഓഫ് ബറോഡയുടെ ഗുരുവായൂരിലെ ശാഖയിലേക്ക് അയച്ച പണമാണ് സംഘം ഓണ്‍ലൈനിലൂടെ തട്ടിയത്. ശശിയുടെ ഇമെയില്‍ അക്കൗണ്ട് ചോര്‍ത്തി ബാങ്ക് മാനേജര്‍ക്ക് സന്ദേശം അയച്ച് പണം ബംഗളൂരുവിലെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.

4 Nigerians arrested for online bank cheating, Guruvayoor, News, Kerala, Arrest, Police, Bank, Cheating, Business, Crime, Court

ഈ പണം പിന്നീട് 14 അക്കൗണ്ടുകളിലേക്ക് മാറ്റിയതായും പോലീസ് കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ പണം മാറ്റി ഒരു അക്കൗണ്ട് ഉടമയായ ആസാം സ്വദേശി ദിവാന്‍ സനോനിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൃശൂര്‍ സിറ്റി പോലീസിന്റേയും സൈബര്‍ സെല്ലിന്റേയും സഹായത്തോടെ നൈജിരിയന്‍ പൗരന്മാരെ ബംഗളൂരുവില്‍ നിന്ന് പിടികൂടിയത്.

ഇവരില്‍ നിന്ന് തട്ടിപ്പിന് ഉപയോഗിച്ചിരുന്ന വ്യാജ പാസ്‌പോര്‍ട്ടുകള്‍, ലാപ്‌ടോപ്പ്, ഇരുപതിലധികം മൊബൈല്‍ഫോണുകള്‍, സിംകാര്‍ഡുകള്‍, വിവിധ ബാങ്കുകളുടെ രേഖകള്‍ എന്നിവ പോലീസ് കണ്ടെടുത്തു. പ്രതികള്‍ രാജ്യത്തിനകത്തും പുറത്തുമായി നിരവധി തട്ടിപ്പുകള്‍ നടത്തിയതിന്റെ സൂചനകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

Keywords: 4 Nigerians arrested for online bank cheating, Guruvayoor, News, Kerala, Arrest, Police, Bank, Cheating, Business, Crime, Court.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?