ഫെബ്രുവരി 21 ന് യു പിയില്‍ കലാപം ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ബി ജെ പി സഖ്യകക്ഷി നേതാവ്

ലക്‌നൗ: (www.kvartha.com 02.02.2019) ഫെബ്രുവരി 21 ന് യു പിയില്‍ കലാപം ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ബി ജെ പി സഖ്യകക്ഷി നേതാവ് ഓംപ്രകാശ് രാജ്ബര്‍. ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 21 ന് കലാപങ്ങളുണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. കലാപം നടത്താന്‍ ശ്രമിക്കുന്നവര്‍ അപകടകാരികളാണെന്നും രാജ്ഭര്‍ അറിയിച്ചു.

'ഹിന്ദു മുസ്ലീം മത വിഭാഗങ്ങളുടെ പേരില്‍ കലാപങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ദയവായി മതത്തിന്റെ പേരില്‍ കലാപങ്ങള്‍ നടത്തരുത്. കലാപം നടന്നാല്‍ അതില്‍ സാധാരണ ജനങ്ങള്‍ മാത്രമാണ് കൊല്ലപ്പെടുക. കലാപത്തിന് കോപ്പു കൂട്ടുന്ന പാര്‍ട്ടി നേതാക്കള്‍ കലാപത്തിനിരയാകാറില്ലെന്നും' അദ്ദേഹം വ്യക്തമാക്കി.

BJP to instigate riots in UP on Feb 21: OP Rajbhar, News, Politics, Clash, BJP, Warning, Religion, Lok Sabha, Election, National

രാജ്ഭര്‍ നേരത്തേയും ബി.ജെ.പിക്കെതിരെ രുക്ഷ വിമര്‍ശനം നടത്തിയിരുന്നു. തങ്ങളുമായ സഖ്യത്തിന് ബി.ജെ.പിക്ക് താല്‍പര്യമില്ലെങ്കില്‍ സഖ്യത്തില്‍ നിന്നും പുറത്തു പോകുമെന്നും രാജ്ഭര്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് മറുപടി നല്‍കാന്‍ താന്‍ ബി.ജെ.പി ക്ക് 100 ദിവസം സമയം കൊടുത്തിട്ടുണ്ടെന്നും ഈ സമയത്തിനുള്ളില്‍ അതിന് വ്യക്തമായ ഉത്തരം ലഭിച്ചില്ലെങ്കില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുഹെല്‍ദേവ് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി 80 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Keywords: BJP to instigate riots in UP on Feb 21: OP Rajbhar, News, Politics, Clash, BJP, Warning, Religion, Lok Sabha, Election, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?