രണ്ടാം ട്വന്റി20യില്‍ ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ; വിജയശില്‍പി രോഹിത് ശര്‍മ
ഓക്ക്‌ലന്‍ഡ്: (www.kvartha.com 08.02.2019) ഓക്ക്‌ലന്‍ഡില്‍ നടന്ന രണ്ടാം ട്വന്റി20യില്‍ ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. വെല്ലിങ്ങ്ടണ്‍ മത്സരത്തിലെ പിഴവുകളെല്ലാം അതേ ടീമിനെക്കൊണ്ട് തിരുത്തിയെഴുതിയാണ് ഇന്ത്യ വിജയം നേടിയത്.
സ്‌കോര്‍ ന്യൂസിലന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ്, ഇന്ത്യ 18.5 ഓവറില്‍ മൂന്ന് വിക്കറ്റിന് 162 റണ്‍സ് എടുത്തു. ന്യൂസിലന്‍ഡില്‍ ഇന്ത്യയുടെ ആദ്യ ട്വന്റി20 ജയമാണിത്. ന്യൂസിലന്‍ഡിന്റെ മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ ക്രുനാല്‍ പാണ്ഡ്യയാണ് (നാല് ഓവറില്‍ 28 റണ്‍സിന് മൂന്നു വിക്കറ്റ്) മാന്‍ ഓഫ് ദ മാച്ച്.
പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരം ഞായറാഴ്ച ഹാമില്‍ട്ടനിലെ സെഡന്‍ പാര്‍ക്കില്‍ നടക്കും. തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയുമായി മുന്നില്‍നിന്ന് പടനയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 29 പന്തുകള്‍ നേരിട്ട രോഹിത് മൂന്നു ബൗണ്ടറിയും നാലു സിക്‌സും സഹിതം 50 റണ്‍സെടുത്ത് പുറത്തായി.
ഓപ്പണിങ് വിക്കറ്റില്‍ ശിഖര്‍ ധവാനൊപ്പം 77 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്ത് രോഹിത് ശര്‍മ ഇന്ത്യന്‍ വിജയം അനായാസമാക്കിയിരുന്നു. ആറ് ഓവറില്‍ ഇന്ത്യ 50 കടന്നു. 28 പന്തില്‍ മൂന്നു ബൗണ്ടറിയും നാലു സിക്‌സും സഹിതം രോഹിത് ട്വന്റി20യിലെ 16ാം അര്‍ധസെഞ്ച്വറി നേടി. എന്നാല്‍ തൊട്ടുപിന്നാലെ ഇഷ് സോധിയുടെ പന്തില്‍ ടിം സൗത്തിക്ക് ക്യാച്ച് സമ്മാനിച്ച് പുറത്താകുകയും ചെയ്തു. അധികം വൈകാതെ ലോക്കി ഫെര്‍ഗൂസനെ സിക്‌സിനു പറത്താനുള്ള ശ്രമം പിഴച്ച് ധവാനും കൂടാരം കയറി. 31 പന്തില്‍ രണ്ടു ബൗണ്ടറി സഹിതം 30 റണ്‍സെടുത്ത ധവാനെ കോളിന്‍ ഗ്രാന്‍ഡ്‌ഹോം ക്യാച്ചെടുത്താണ് മടക്കിയത്.
എട്ട് പന്തില്‍ 14 റണ്‍സെടുത്ത് വിജയ് ശങ്കര്‍ മടങ്ങിയെങ്കിലും പിരിയാത്ത നാലാം വിക്കറ്റില്‍ 44 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഋഷഭ് പന്ത് ധോണി സഖ്യം ഇന്ത്യയെ വിജയത്തിലെത്തിച്ചു. പന്ത് 28 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 40 റണ്‍സോടെയും ധോണി 17 പന്തില്‍ ഒരു ബൗണ്ടറി സഹിതം 20 റണ്‍സോടെയും പുറത്താകാതെ നിന്നു.
അര്‍ധസെഞ്ച്വറിയുമായി മത്സരം നിയന്ത്രിച്ച രോഹിത് ശര്‍മ ഒരുപിടി റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കി. ഇതോടെ രാജ്യാന്തര ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി രോഹിത് മാറി. 92 മത്സരങ്ങളിലായി 84 ഇന്നിങ്‌സുകളില്‍നിന്ന് 2288 റണ്‍സ് നേടിയ രോഹിത്, ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റിലിനെയാണ് മറികടന്നത്.
60 ഇന്നിങ്‌സുകളില്‍നിന്ന് 2167 റണ്‍സുമായി നാലാം സ്ഥാനത്താണ് കോഹ്‌ലി. മത്സരത്തിലാകെ നാലു സിക്‌സ് നേടിയ രോഹിത് ശര്‍മ, രാജ്യാന്തര ട്വന്റി20യിലെ സിക്‌സുകളുടെ എണ്ണം 100 കടത്തി.
102 സിക്‌സ് തികച്ച രോഹിത്, രാജ്യാന്തര ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി. 103 സിക്‌സ് വീതം നേടിയ വിന്‍ഡീസ് താരം ക്രിസ് ഗെയില്‍, ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റില്‍ എന്നിവരാണ് മുന്നില്‍. ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ തവണ 50ന് മുകളില്‍ റണ്‍സ് നേടുന്ന താരവുമായി രോഹിത്. 16 അര്‍ധസെഞ്ച്വറികളും നാലു സെഞ്ച്വറികളും ഉള്‍പ്പെടെ 20 തവണയാണ് രോഹിത് 50 പിന്നിട്ടത്.
19 തവണ 50 കടന്ന വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്. ക്യാപ്റ്റനെന്ന നിലയില്‍ 13ാം ഇന്നിങ്‌സ് കളിച്ച രോഹിത് 500 റണ്‍സും പിന്നിട്ടു. 19 ഇന്നിങ്‌സില്‍നിന്ന് ക്യാപ്റ്റനെന്ന നിലയില്‍ 500 റണ്‍സ് പിന്നിട്ട കോഹ്‌ലിയുടെ റെക്കോര്‍ഡും രോഹിത്ത് സ്വന്തം പേരിലാക്കി.
നേരത്തെ, തുടക്കത്തിലും അവസാന ഓവറുകളിലും ഇന്ത്യന്‍ ബോളര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞതോടെ ന്യൂസിലന്‍ഡിന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ട്വന്റി20യിലെ ആദ്യ അര്‍ധസെഞ്ചുറി കുറിച്ച കോളിന്‍ ഗ്രാന്‍ഡ്‌ഹോമാണ് (28 പന്തില്‍ 50) കിവീസിന്റെ ടോപ് സ്‌കോറര്‍.
ന്യൂസിലന്‍ഡിനെതിരെ ഒരു ഇന്ത്യന്‍ ബോളറുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ക്രുനാല്‍ പാണ്ഡ്യ നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. 4ന് 50 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന കീവീസിനെ അഞ്ചാം വിക്കറ്റില്‍ കോളിന്‍ ഗ്രാന്‍ഡ്‌ഹോംറോസ് ടെയ്‌ലര്‍ സഖ്യം കൂട്ടിച്ചേര്‍ത്ത അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ് ഉയര്‍ന്ന സ്‌കോറിലേക്ക് നയിച്ചത്.
7.5 ഓവര്‍ ക്രീസില്‍ നിന്ന ഈ സഖ്യം 77 റണ്‍സടിച്ചെടുത്തു. 10 ഓവര്‍ പൂര്‍ത്തിയാകുമ്‌ബോള്‍ നാലിന് 60 റണ്‍സ് എന്ന നിലയിലായിരുന്ന കിവീസിനെ, 15 ഓവര്‍ പൂര്‍ത്തിയാകുമ്‌ബോള്‍ നാലിന് 121 റണ്‍സ് എന്ന നിലയിലെത്തിച്ചത് ഗ്രാന്‍ഡ്‌ഹോമിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ്. എന്നാല്‍, ഗ്രാന്‍ഡ്‌ഹോം പുറത്തായശേഷം അവസാന അഞ്ച് ഓവറില്‍ അവര്‍ക്കു നേടാനായത് 37 റണ്‍സ് മാത്രം.
ഇന്ത്യയ്ക്കായി ഖലീല്‍ അഹമ്മദ് രണ്ടും, ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Keywords: India vs New Zealand | India Level T20I Series in Auckland With Clinical Win,News, Cricket, Sports, World, Dhoni, Virat Kohli, Rohit Sharma, Winner.

Powered by Info News For You

Comments
Post a Comment