പെരിയ ഇരട്ടക്കൊല: അക്രമസംഭവങ്ങളില്‍ കോണ്‍ഗ്രസുകാര്‍ക്കെതിരെ 20 ഓളം കേസ്

പെരിയ: (www.kasargodvartha.com 21.02.2019) കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ട കൊലപാതകവും ഇതില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിലും ഉണ്ടായ അക്രമ സംഭവങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ബേക്കല്‍ പോലീസ് 20 കേസ് രജിസ്റ്റര്‍ ചെയ്തു. സിപിഎം പ്രവര്‍ത്തകരായ കല്യോട്ടെ ഓമനക്കുട്ടന്‍, ഗംഗാധരന്‍, വത്സരാജന്‍ എന്നിവരുടെ വീടുകള്‍ അക്രമിക്കുകയും തീവെക്കുകയും ചെയ്തതിനും, സിപിഎം പ്രവര്‍ത്തകന്‍ ജയരാജന്റെ കട തകര്‍ത്തതിനും കല്യോട്ടെ സിപിഎം ഓഫീസ് അക്രമിച്ചതിനും കണ്ടാലറിയാവുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.
കൊലക്കേസിലെ മുഖ്യപ്രതി പീതാംബരന്റെ വീടും കടയും തകര്‍ത്തതിനും പറമ്പിലെ വാഴയും കവുങ്ങുകളും വെട്ടി നശിപ്പിച്ചതിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസുണ്ട്. ഏച്ചിലടുക്കത്തെ സിപിഎം സ്തൂപം, പെരിയയിലെ എ കെ ജി മന്ദിരം, മില്‍മ സ്റ്റാള്‍, ഓട്ടോറിക്ഷ എന്നിവ തകര്‍ത്തതിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികളാണ്. പെരിയ ബസാറിലെ റെഡിസ്റ്റാര്‍ ക്ലബ്ബ്, വനിതാ സൊസൈറ്റി, സിപിഎം പ്രവര്‍ത്തക വിദ്യയുടെ വീട് എന്നിവ അക്രമിച്ചതിനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, Periya, Top-Headlines, Periya attack incidents; 20 cases registered
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?