ഫിസിഷ്യന്‍മാരുടെ മഹാസമ്മേളനത്തിന് ആപികോണ്‍ 2019 കൊച്ചി വേദി ഒരുക്കുന്നു
കൊച്ചി: (www.kvartha.com 06.02.2019) ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി എണ്ണായിരത്തിലധികം ഫിസിഷ്യന്‍മാര്‍ പങ്കെടുക്കുന്ന അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ (എ.പി.ഐ) യുടെ എഴുപത്തിനാലാമത് വാര്‍ഷിക സമ്മേളനം ഫെബ്രുവരി ഏഴു മുതല്‍ 10 വരെ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
'ആപികോണ്‍ 2019' സമ്മേളനത്തിന് എ.പി.ഐ കൊച്ചി ഘടകം ആതിഥേയത്വം വഹിക്കും.
പത്തുവര്‍ഷത്തിനുശേഷമാണ് ഫിസിഷ്യന്മാരുടെ അഖിലേന്ത്യാ സമ്മേളനത്തിനു ആതിഥേയത്വം വഹിക്കുന്നത്. ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി. സദാശിവം സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് 6.30 ന് നിര്‍വഹിക്കും.
എ.പി.ഐ ദേശീയ പ്രസിഡന്റ് ഡോ. പ്രീതം ഗുപ്ത, സയന്റിഫിക് കമ്മറ്റി ചെയര്‍മാന്‍ ഡോ. കെ.കെ. പരീഖ്, ഓര്‍ഗനൈസിങ്ങ് ചെയര്‍മാന്‍ ഡോ. സുജിത് വാസുദേവന്‍, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. ശ്രീനിവാസ കമ്മത്ത്, ഡോ. മംഗേഷ് തിവാസ്‌കര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കും.
വ്യത്യസ്ഥവും നൂതനവുമായ ചികിത്സാ രീതികള്‍, പ്രായോഗിക ചികിത്സകള്‍ സംബന്ധിച്ച് അറിവ് പങ്കിടല്‍ എന്നിവ ചികിത്സാ രീതികള്‍ സാര്‍വത്രികമാക്കാന്‍ അത്യാവശ്യമാണ്. 'ബ്ലെന്റിങ്ങ് റിസര്‍ച്ച് ആന്‍ഡ് ക്ലിനിക്കല്‍ പ്രാക്ടീസ്' എന്ന പ്രമേയത്തിലാണ് നാലുദിവസത്തെ സമ്മേളനം നടക്കുന്നതെന്ന് ഓര്‍ഗനൈസിങ്ങ് ചെയര്‍മാന്‍ ഡോ. സുജിത് വാസുദേവന്‍ പറഞ്ഞു.
ആറ് സമാന്തര ട്രാക്കുകളായാണ് പരിപാടി. ശാസ്ത്രീയ പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, കേസ് അടിസ്ഥാനമാക്കിയുള്ള അവതരണങ്ങള്‍, ശില്‍പശാലകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ശാസ്ത്ര പരിപാടികള്‍. 400ഓളം പേപ്പറുകള്‍ അവതരിപ്പിക്കുമെന്നും ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. ശ്രീനിവാസ കമ്മത്ത് പറഞ്ഞു.
പ്രമേഹ രോഗങ്ങള്‍, പ്രമേഹ വിദ്യാഭ്യാസം, അണുബാധ കൈകാര്യം ചെയ്യുന്ന രീതികള്‍, മുതിര്‍ന്നവരിലെ വാക്‌സിനേഷന്‍, രക്താധിസമ്മര്‍ദ നിയന്ത്രണം, ഹൃദ്രോഗ നിര്‍ണയവും ചികിത്സയും, റുമാറ്റോളജി, വാര്‍ധക്യത്തിലെ ന്യൂറോളജി പ്രശ്‌നങ്ങള്‍, ഉറക്കപ്രശ്‌നങ്ങള്‍, ലിവര്‍ രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, ക്ഷയം, എച്ച്.ഐ.വി, എച്ച് 1 എന്‍ 1, ഗ്യാസ്‌ട്രോ എന്ററോളജി രോഗങ്ങള്‍ തുടങ്ങി അനേകം വിഷയങ്ങളില്‍ ശാസ്ത്ര സെഷനുകള്‍ നടക്കും.
പാരിസ്ഥിതിക മെഡിസിന്‍, റേഡിയേഷന്‍ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍, ആരോഗ്യ രംഗത്തും ആശുപത്രികളിലും ജോലി ചെയ്യുന്നവര്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍, ആന്റിബയോട്ടിക്കുകളുടെ ഉപയോഗം അലര്‍ജിയുടെ നൂതന ചികിത്സകള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കായി പ്രത്യേക സെഷനുകള്‍ നടക്കും.
യു.എസ്, യു.കെ, ആസ്‌ത്രേലിയ, നെതര്‍ലാന്‍ഡ്‌സ്, മിഡില്‍ ഈസ്റ്റ്, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നായി അമ്പതോളം വിദഗ്ധ ഡോക്ടര്‍മാരും പ്രൊഫസര്‍മാരും വിവിധ ശാസ്ത്ര സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Educational conferences in India,Educational Seminars, Summits, Kochi, News, Conference, Inauguration, Governor, Treatment, Researchers, Education, Health, Health & Fitness, Doctor, Kerala.
'ആപികോണ്‍ 2019' സമ്മേളനത്തിന് എ.പി.ഐ കൊച്ചി ഘടകം ആതിഥേയത്വം വഹിക്കും.
പത്തുവര്‍ഷത്തിനുശേഷമാണ് ഫിസിഷ്യന്മാരുടെ അഖിലേന്ത്യാ സമ്മേളനത്തിനു ആതിഥേയത്വം വഹിക്കുന്നത്. ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി. സദാശിവം സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് 6.30 ന് നിര്‍വഹിക്കും.
എ.പി.ഐ ദേശീയ പ്രസിഡന്റ് ഡോ. പ്രീതം ഗുപ്ത, സയന്റിഫിക് കമ്മറ്റി ചെയര്‍മാന്‍ ഡോ. കെ.കെ. പരീഖ്, ഓര്‍ഗനൈസിങ്ങ് ചെയര്‍മാന്‍ ഡോ. സുജിത് വാസുദേവന്‍, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. ശ്രീനിവാസ കമ്മത്ത്, ഡോ. മംഗേഷ് തിവാസ്‌കര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കും.
വ്യത്യസ്ഥവും നൂതനവുമായ ചികിത്സാ രീതികള്‍, പ്രായോഗിക ചികിത്സകള്‍ സംബന്ധിച്ച് അറിവ് പങ്കിടല്‍ എന്നിവ ചികിത്സാ രീതികള്‍ സാര്‍വത്രികമാക്കാന്‍ അത്യാവശ്യമാണ്. 'ബ്ലെന്റിങ്ങ് റിസര്‍ച്ച് ആന്‍ഡ് ക്ലിനിക്കല്‍ പ്രാക്ടീസ്' എന്ന പ്രമേയത്തിലാണ് നാലുദിവസത്തെ സമ്മേളനം നടക്കുന്നതെന്ന് ഓര്‍ഗനൈസിങ്ങ് ചെയര്‍മാന്‍ ഡോ. സുജിത് വാസുദേവന്‍ പറഞ്ഞു.
ആറ് സമാന്തര ട്രാക്കുകളായാണ് പരിപാടി. ശാസ്ത്രീയ പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, കേസ് അടിസ്ഥാനമാക്കിയുള്ള അവതരണങ്ങള്‍, ശില്‍പശാലകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ശാസ്ത്ര പരിപാടികള്‍. 400ഓളം പേപ്പറുകള്‍ അവതരിപ്പിക്കുമെന്നും ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. ശ്രീനിവാസ കമ്മത്ത് പറഞ്ഞു.
പ്രമേഹ രോഗങ്ങള്‍, പ്രമേഹ വിദ്യാഭ്യാസം, അണുബാധ കൈകാര്യം ചെയ്യുന്ന രീതികള്‍, മുതിര്‍ന്നവരിലെ വാക്‌സിനേഷന്‍, രക്താധിസമ്മര്‍ദ നിയന്ത്രണം, ഹൃദ്രോഗ നിര്‍ണയവും ചികിത്സയും, റുമാറ്റോളജി, വാര്‍ധക്യത്തിലെ ന്യൂറോളജി പ്രശ്‌നങ്ങള്‍, ഉറക്കപ്രശ്‌നങ്ങള്‍, ലിവര്‍ രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, ക്ഷയം, എച്ച്.ഐ.വി, എച്ച് 1 എന്‍ 1, ഗ്യാസ്‌ട്രോ എന്ററോളജി രോഗങ്ങള്‍ തുടങ്ങി അനേകം വിഷയങ്ങളില്‍ ശാസ്ത്ര സെഷനുകള്‍ നടക്കും.
പാരിസ്ഥിതിക മെഡിസിന്‍, റേഡിയേഷന്‍ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍, ആരോഗ്യ രംഗത്തും ആശുപത്രികളിലും ജോലി ചെയ്യുന്നവര്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍, ആന്റിബയോട്ടിക്കുകളുടെ ഉപയോഗം അലര്‍ജിയുടെ നൂതന ചികിത്സകള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കായി പ്രത്യേക സെഷനുകള്‍ നടക്കും.
യു.എസ്, യു.കെ, ആസ്‌ത്രേലിയ, നെതര്‍ലാന്‍ഡ്‌സ്, മിഡില്‍ ഈസ്റ്റ്, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നായി അമ്പതോളം വിദഗ്ധ ഡോക്ടര്‍മാരും പ്രൊഫസര്‍മാരും വിവിധ ശാസ്ത്ര സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
ഡോ. റഫീക്ക് മുഹമ്മദ്, ഡോ. കെ. ഹരി, ഡോ. ശ്യാമള മേനോന്‍, ഡോ. അനിത നമ്പ്യാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Keywords: Educational conferences in India,Educational Seminars, Summits, Kochi, News, Conference, Inauguration, Governor, Treatment, Researchers, Education, Health, Health & Fitness, Doctor, Kerala.
Powered by Info News For You
Comments
Post a Comment