ഇന്ത്യ കാണാന്‍ പോകുന്ന രണ്ടാം കുരുക്ഷേത്രയുദ്ധമാണ് 2019 ലെ തെരഞ്ഞെടുപ്പ്, യുഡിഎഫിനും കോണ്‍ഗ്രസിനും രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബിജെപി വളര്‍ന്നിട്ടില്ല: എ കെ ആന്റണി

കാസര്‍കോട്: (www.kvartha.com 04.02.2019) ഇന്ത്യ കാണാന്‍ പോകുന്ന രണ്ടാം കുരുക്ഷേത്രയുദ്ധമാണ് 2019 ലെ തെരഞ്ഞെടുപ്പെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര നായന്മാര്‍മൂലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ മറന്നും ജാതിയമായി ഭിന്നിപ്പിച്ചും ഭരിക്കുന്ന പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമുള്ള ഷോക്ക്ട്രീറ്റ്‌മെന്റാവണം തെരഞ്ഞെടുപ്പുഫലമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
യുഡിഎഫിനും കോണ്‍ഗ്രസിനും രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബിജെപി വളര്‍ന്നിട്ടില്ല. മോദി ഭരണത്തില്‍ കര്‍ഷകര്‍, ചെറുപ്പക്കാര്‍ തുടങ്ങി എല്ലാവരും ദുരിതത്തിലാണ്. കര്‍ഷകരുടെ ആത്മഹത്യ സര്‍വകാല റെക്കോര്‍ഡിലെത്തി. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് മോദി ഭരണത്തില്‍ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്.
ബി ജെ പിയെ പരാജയപ്പെടുത്താനും ഭരണത്തില്‍ നിന്ന് പുറത്താക്കാനും കേരളത്തില്‍ മാത്രമുള്ള സി പി എമ്മിന് കഴിയില്ല. അതിന് കഴിവുള്ള പാര്‍ട്ടി കോണ്‍ഗ്രസാണ്. അതിനാല്‍ കോണ്‍ഗ്രസിനെ കേരളത്തിലും രാജ്യത്തും വിജയിപ്പിച്ച് അധികാരത്തില്‍ കൊണ്ടുവരേണ്ടത് ഓരോ പൗരന്റെയും കടമയാണ്. കോണ്‍ഗ്രസിന്റെ സീറ്റ് കുറയ്ക്കുക എന്ന ലക്ഷ്യമാണ് ബി ജെ പിക്കും സി പി എമ്മിനെന്നും എ കെ ആന്റണി പറഞ്ഞു.
രാജ്യം നിലനില്‍ക്കണമോ മരിക്കണമോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നതെന്നും ഫാസിസ്റ്റ് ശക്തികളെ പുറത്താക്കാന്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയുകയുള്ളൂവെന്നും ജാഥാ ക്യാപ്റ്റന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ചരിത്രം പരിശോധിച്ചാല്‍ പരാജിത ഭരണാധികരികള്‍ അക്രമവും കലാപവും സൃഷ്ടിക്കുമെന്നും ഇപ്പോള്‍ മോദിയും പിണറായി വിജയനും നാട്ടില്‍ നടപ്പാക്കുന്നത് അതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നാലുവര്‍ഷം ഇന്ത്യഭരിച്ച പ്രധാനമന്ത്രി മോദി ഒരു വര്‍ഗീയ കോമരമായിമാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ജനദ്രോഹസര്‍ക്കാരുകള്‍ക്കെതിരായ വികാരം പ്രകടമാക്കുന്ന തെരഞ്ഞെടുപ്പായിരിക്കും വരാന്‍ പോകുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മോദി എത്ര തവണ കേരളത്തില്‍ വന്ന് പ്രസംഗിച്ചാലും കേരളത്തില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിയില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പരിഹസിച്ചു.
Keywords: Kerala, kasaragod, News, Lok Sabha, A.K Antony, Congress, Politics, AK Antony on LS Polls 2019

Powered by Info News For You

Comments
Post a Comment